Monday, 1 October 2018




മുള്ളേരിയ എ യു പി സ്കൂൾ സീഡ് ക്ലബ്ബിലെ  40 കുട്ടികളും പി ടി എ യും കാർഷികമേഖലയിലെ അറിവുകൾ തേടി നെട്ടണിഗെയിലെ ശ്രീ ചന്ദ്രശേഖരൻ നമ്പ്യാരുടെ വീട്ടിലെത്തി  .
              മുള്ളേരിയ നെട്ടണിഗെയിലെ ഐത്തനടുക്കയിലുള്ള കർഷകൻ  ശ്രീ  ചന്ദ്രശേഖരൻ നമ്പ്യാർ. സയൻസിൽ ബിരുദമെടുത്തു കാർഷിക മേഖലയിൽ തന്റെ ജീവനോപാധി കണ്ടെത്തിയ ഒരു ഗ്രാമീണ കർഷകൻ. അതിർത്തി  പ്രദേശത്തുള്ള അദ്ദേഹത്തിന്റെ വസതിയിൽ  മിക്ക ദിവസവും കർണ്ണാടകയിലെയും  കേരളത്തിലെയും സ്കൂൾ  കുട്ടികളും അധ്യാപകരും സന്ദർശകരയായെത്തുന്നു. നമ്മളിൽ നിന്നും അകന്നുപോകുന്ന കാർഷിക സമ്പ്രദായത്തെയും സംസ്കാരത്തെയും തിരികെയെത്തിക്കുവാനുള്ള തത്രപ്പാടിലാണ് അറുപതു കഴിഞ്ഞ ചന്ദ്രശേഖരൻ നമ്പ്യാർ .പഴയകാലത്തു നാം ഉപയോഗിച്ചിരുന്ന കലപ്പ ,പലക ,ഞ്ഞെങ്ങോൽ,ഉരൽ .,മുറം ,പറ ,വിവിധതരം അളവ് പാത്രങ്ങൾ  തുടങ്ങിയവ സൂക്ഷിക്കുന്നു .
                      ഓല ,ഈർക്കിൽ  ,മരത്തിന്റെ വേരുകൾ തുടങ്ങിയവ കൊണ്ട് കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നു. തന്റെ കരവിരുതുകൾ  അടുക്കും  ചിട്ടയോടും  കൂടി  സൂക്ഷിക്കുവാനും പ്രദര്ശിപ്പിക്കുവാനും വേണ്ടി വീടിനോടുചേർന്നു ഒരു ഹാൾ നിർമ്മിച്ചിട്ടുണ്ട് .കടലാസ്സ് ,പ്ലാസ്റ്റിക് തുടങ്ങിയ പാഴ്വസ്തുക്കളിൽ പോലും കൗശലങ്ങൾ   കാണുന്ന ഒരു പ്രകൃതി സ്നേഹിയാണ് ചന്ദ്രശേഖരൻ നമ്പ്യാർ . നമ്മുടെ കല്പ വൃക്ഷമായ തെങ്ങിന്റെ ചിരട്ട ,ചേരി ,ഓല ,ഈർക്കിൽ ,തടി ,മച്ചിങ്ങ  തുടങ്ങിയവയൊന്നും പാഴ്വസ്തുവല്ലെന്നും അത് വരുമാനമാർഗ്ഗമാണെന്നും നമ്മളെ ഓർമ്മിപ്പിക്കുന്നു .
                   കുട്ടികളുടെയും  മുതിർന്നവരുടെയും  ബുദ്ധിവികാസത്തിനുതകുന്ന വിവിധ തരം കളി സാധനങ്ങളുടെ കലവറ തന്നെയുണ്ട് . വളരെയധികം ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടി ചെയ്യേണ്ടുന്ന ജോലിയിൽ  തന്റെ ഭാര്യയും സഹായിക്കുന്നു . വീട്ടിൽ വെച്ച്  അദ്ദേഹത്തെ അനുമോദിച്ചു .ചടങ്ങിൽ  പി ടി എ പ്രസിഡന്റ് ശ്രീ .പദ്മനാഭൻ ,ഹെഡ്മാസ്റ്റർ  അശോക അരളിതയാ ,സീഡ് കോ ഓർഡിനേറ്റർ സാവിത്രി ,കരുണാകരൻ ,അഖില  എന്നിവർ സംസാരിച്ചു .

Wednesday, 5 September 2018






ദേശീയ അധ്യാപകദിനത്തിൽ മുള്ളേരിയ എ യു പി സ്കൂളിലെ സീഡ് കുട്ടികളും അധ്യാപകരും പി ടി എ അംഗങ്ങളും പ്രശസ്ത ഫ്രീലാൻസ് ആർട്ടിസ്റ്റ് ശ്രീ .പി എസ് പുഞ്ചിത്തായയുടെ വസതിയായ  കാറഡുക്ക കാഞ്ചൻഗംഗ കലാഗ്രാമത്തിലെത്തി.ഭാരതത്തിന്റെ തനതു കലകളെയും പ്രകൃതിയെയും അതിന്റെ ഭംഗിയോടെ തന്നെ  കാത്തുസൂക്ഷിക്കുന്ന അദ്ദേഹത്തോടൊപ്പമുള്ള ഒരു ദിനം കുട്ടികൾക്ക് അറിവിന്റെ  സുഖം പകർന്നു .നിമിഷനേരത്തിനുള്ളിൽ  കേരളത്തിലെ പ്രളയദുരിതകാഴ്ചകൾ  അദ്ദേഹം കുട്ടികൾക്കുവേണ്ടി ക്യാൻവാസിൽ പകർന്നു .ലോകത്തിന്റെ മുമ്പിൽ നമ്മുടെ ഗ്രാമത്തിന്റെ പ്രശസ്തി ഉയർത്തിക്കാട്ടിയ ശ്രീ ശങ്കരനാരായണ പുഞ്ചിത്തായയെ ആദരിച്ചു .
പി ടി എ എക്സിക്യൂട്ടീവ്  ശ്രീ.കരുണാകരൻ ,നിഷ ,പൂർണിമ ,ഹെഡ്മാസ്റ്റർ അശോക അരളിതയാ ,സീഡ് കോ ഓർഡിനേറ്റർ  എം സാവിത്രി ,റിപ്പോർട്ടർ അഖില എന്നിവർ സംസാരിച്ചു .


Sunday, 12 August 2018

സ്കൂളിൽ മധുരം മലയാളം പദ്ധതി സിറ്റി ജ്വല്ലറിയും സാവിത്രി ടീച്ചറും സമർപ്പിച്ചു .


Tuesday, 31 July 2018











മുള്ളേരിയ എ യു പി സ്കൂളിലെ  ഹിന്ദി  ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ പ്രശസ്ത ഹിന്ദി കവിയും എഴുത്തുകാരനുമായിരുന്ന  മുൻഷി പ്രേമചന്ദിന്റെ ജന്മദിനം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു .പി ടി എ പ്രസിഡന്റ് ശ്രീ .പദ്മനാഭന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രേംചന്ദിന്റെ വിശിഷ്ട കവിതാസമാഹാരവും കഥാപുസ്തകങ്ങളും  സ്കൂളിലെ ഹിന്ദി ലൈബ്രറിക്ക് സംഭാവന നൽകി കൊണ്ട് ശ്രീ .ഗുരുവായൂരപ്പ ഭട്ട് ഉത്ഘാടനം ചെയ്തു .ശ്രീ.എൻ. ജി  ഗോപാലകൃഷ്ണ, അശോക അരളിതയാ ,എം .സാവിത്രി ,ബാലസുബ്രഹ്മണ്യ ഭട്ട് ,സുനിത ,ചേതന ,പ്രേമ ,സന്തോഷ് ചടക,രാകേഷ്  എന്നിവർ സംസാരിച്ചു .ക്ലബ് സെക്രട്ടറി സിദ്ധി  ശർമ്മ  നന്ദി രേഖപ്പെടുത്തി .
       ഇതിനോടനുബന്ധിച്ചു കുട്ടികൾക്ക് വേണ്ടി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി .
   

Sunday, 1 July 2018

മുള്ളേരിയ എ യു പി സ്കൂൾ  സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ,ജീവിതകാലം മുഴുവൻ മനുഷ്യരുടെ ആതുര ശുശ്രുഷയ്ക്കു വേണ്ടി മാറ്റിവെച്ച മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ഡോക്ടർ ബിദാൻ ചന്ദ്ര റോയ് യുടെ (ഡോക്ടർസ്ദിനം ) ജന്മദിനത്തിൽ ജീവിതശൈലി രോഗങ്ങളെ നമ്മളിൽ നിന്നും അകറ്റി നിർത്തുവാൻ വേണ്ടിയുള്ള  ബോധവത്കരണ  ക്ലാസ് നടത്തി .മഴക്കാല രോഗവും  പരിഹാരമാർഗവും സംബന്ധിച്ചു മുള്ളേരിയ സർക്കാർ കുടുംബാരോഗ്യ  കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ  സുരേഷ് കുമാർ ,വിജയൻ എന്നിവർ ക്ലാസ്സെടുത്തു .സ്കൂളിൽ വച്ചുനടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ .അശോക അരളിതയാ സ്വാഗതവും  സീഡ് കോ ഓർഡിനേറ്റർ സാവിത്രി ടീച്ചർ നന്ദിയും പറഞ്ഞു .

Tuesday, 5 June 2018


കേരള സംസ്ഥാന  ഹരിത കേരളം മിഷൻ കൃഷി വകുപ്പിലുടെ നടപ്പാക്കുന്ന "ഓണത്തിന്  ഒരു മുറം പച്ചക്കറി പദ്ധതി" യുടെ കാറഡുക്ക പഞ്ചായത്ത് തല   ഉത്ഘാടനം എ യു പി സ്കൂൾ മുള്ളേരിയയിൽ  സീഡ് ക്ലബ്ബിന്റെ സഹകരണത്തോടുകൂടി നടന്നു. മുന്നൂറു കുട്ടികൾക്ക് പച്ചക്കറി വിത്തുകളടങ്ങുന്ന പാക്കറ്റ് വിതരണം ചെയ്തു . അഗ്രിക്കൾച്ചറൽ ഓഫീസർ ശ്രീമതി ബിന്ദുവിന്റെ  അധ്യക്ഷതയിൽ  കാറഡുക്ക ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി .കെ .രേണുകാദേവി ഉത്ഘാടനം നിർവഹിച്ചു .ഹെഡ്മാസ്റ്റർ അശോക അരളിതയാ,സീഡ് കോ ഓർഡിനേറ്റർ സാവിത്രി ടീച്ചർ ,ശ്രീഹരി ,രജിത ,അരവിന്ദാക്ഷൻ ,ഗോപാലകൃഷ്ണൻ എൻ .,പ്രേമ ,പദ്മ ,ശ്രീകല ,സുനിത ,ബേബി ലത ,ഗുരുവായൂരപ്പ ഭട്ട്  എന്നിവർ സംസാരിച്ചു .














മുള്ളേരിയ എ യു പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ   ലോക പരിസ്ഥിതി ദിനാചരണം നടത്തി . .ഹെഡ്മാസ്റ്റർ അശോക അരളിതയായുടെ   അധ്യക്ഷതയിൽ  കാറഡുക്ക ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി .കെ .രേണുകാദേവി ഉത്ഘാടനം നിർവഹിച്ചു .കേരള വനം വകുപ്പ് നൽകിയ വിവിധയിനം വൃക്ഷതൈകൾ സ്കൂൾ കോമ്പൗണ്ടിനകത്തു പ്രേത്യേകം ഒരുക്കിയ സ്ഥലത്തു കുട്ടികൾ നട്ടുപിടിപ്പിച്ചു .
            തൈകളുടെ സംരക്ഷണവും സ്കൂളിലും വീടുകളിലും പ്ലാസ്റ്റിക് നിർമാർജനം ഉറപ്പുവരുത്തുവാനും കുട്ടികളും അധ്യാപകരും പ്രതിജ്ഞ എടുത്തു .അതിനു ശേഷം കുട്ടികൾക്കു പരിസ്ഥിതി ക്വിസ് മത്സരം നടത്തി .
          സീഡ് കോ ഓർഡിനേറ്റർ സാവിത്രി ടീച്ചർ ,സീഡ് റിപ്പോർട്ടർ അഖില ,അരവിന്ദാക്ഷൻ.സി പി .കെ  ,എൻ .ഗോപാലകൃഷ്ണൻ ,പ്രേമ ,പദ്മ ,ഗുരുവായൂരപ്പ ഭട്ട്  എന്നിവർ സംസാരിച്ചു .