കേരള
സംസ്ഥാന ഹരിത കേരളം മിഷൻ കൃഷി വകുപ്പിലുടെ
നടപ്പാക്കുന്ന "ഓണത്തിന് ഒരു മുറം
പച്ചക്കറി പദ്ധതി" യുടെ കാറഡുക്ക പഞ്ചായത്ത് തല ഉത്ഘാടനം എ യു പി സ്കൂൾ മുള്ളേരിയയിൽ സീഡ് ക്ലബ്ബിന്റെ സഹകരണത്തോടുകൂടി നടന്നു.
മുന്നൂറു കുട്ടികൾക്ക് പച്ചക്കറി വിത്തുകളടങ്ങുന്ന പാക്കറ്റ് വിതരണം ചെയ്തു .
അഗ്രിക്കൾച്ചറൽ ഓഫീസർ ശ്രീമതി ബിന്ദുവിന്റെ
അധ്യക്ഷതയിൽ കാറഡുക്ക ഗ്രാമ
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി .കെ .രേണുകാദേവി ഉത്ഘാടനം നിർവഹിച്ചു
.ഹെഡ്മാസ്റ്റർ അശോക അരളിതയാ,സീഡ് കോ
ഓർഡിനേറ്റർ സാവിത്രി ടീച്ചർ ,ശ്രീഹരി ,രജിത ,അരവിന്ദാക്ഷൻ ,ഗോപാലകൃഷ്ണൻ എൻ .,പ്രേമ ,പദ്മ ,ശ്രീകല ,സുനിത ,ബേബി ലത ,ഗുരുവായൂരപ്പ
ഭട്ട് എന്നിവർ സംസാരിച്ചു .
No comments:
Post a Comment