മുള്ളേരിയ എ യു
പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി .
.ഹെഡ്മാസ്റ്റർ അശോക അരളിതയായുടെ
അധ്യക്ഷതയിൽ കാറഡുക്ക ഗ്രാമ
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി .കെ .രേണുകാദേവി ഉത്ഘാടനം നിർവഹിച്ചു
.കേരള വനം വകുപ്പ് നൽകിയ വിവിധയിനം വൃക്ഷതൈകൾ സ്കൂൾ കോമ്പൗണ്ടിനകത്തു പ്രേത്യേകം
ഒരുക്കിയ സ്ഥലത്തു കുട്ടികൾ നട്ടുപിടിപ്പിച്ചു .
തൈകളുടെ സംരക്ഷണവും സ്കൂളിലും
വീടുകളിലും പ്ലാസ്റ്റിക് നിർമാർജനം ഉറപ്പുവരുത്തുവാനും കുട്ടികളും അധ്യാപകരും
പ്രതിജ്ഞ എടുത്തു .അതിനു ശേഷം കുട്ടികൾക്കു പരിസ്ഥിതി ക്വിസ് മത്സരം നടത്തി .
സീഡ് കോ ഓർഡിനേറ്റർ സാവിത്രി ടീച്ചർ ,സീഡ് റിപ്പോർട്ടർ അഖില ,അരവിന്ദാക്ഷൻ.സി പി .കെ
,എൻ .ഗോപാലകൃഷ്ണൻ ,പ്രേമ ,പദ്മ ,ഗുരുവായൂരപ്പ ഭട്ട് എന്നിവർ സംസാരിച്ചു .
No comments:
Post a Comment