മുള്ളേരിയ
എ യു പി സ്കൂളിലെ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത ഹിന്ദി
കവിയും എഴുത്തുകാരനുമായിരുന്ന മുൻഷി പ്രേമചന്ദിന്റെ ജന്മദിനം വിവിധ
പരിപാടികളോടുകൂടി ആഘോഷിച്ചു .പി ടി എ പ്രസിഡന്റ് ശ്രീ .പദ്മനാഭന്റെ
അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രേംചന്ദിന്റെ വിശിഷ്ട കവിതാസമാഹാരവും
കഥാപുസ്തകങ്ങളും സ്കൂളിലെ ഹിന്ദി ലൈബ്രറിക്ക് സംഭാവന നൽകി കൊണ്ട് ശ്രീ
.ഗുരുവായൂരപ്പ ഭട്ട് ഉത്ഘാടനം ചെയ്തു .ശ്രീ.എൻ. ജി ഗോപാലകൃഷ്ണ, അശോക
അരളിതയാ ,എം .സാവിത്രി ,ബാലസുബ്രഹ്മണ്യ ഭട്ട് ,സുനിത ,ചേതന ,പ്രേമ ,സന്തോഷ്
ചടക,രാകേഷ് എന്നിവർ സംസാരിച്ചു .ക്ലബ് സെക്രട്ടറി സിദ്ധി ശർമ്മ നന്ദി
രേഖപ്പെടുത്തി .
ഇതിനോടനുബന്ധിച്ചു കുട്ടികൾക്ക് വേണ്ടി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി .
ഇതിനോടനുബന്ധിച്ചു കുട്ടികൾക്ക് വേണ്ടി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി .
No comments:
Post a Comment