Monday, 1 October 2018




മുള്ളേരിയ എ യു പി സ്കൂൾ സീഡ് ക്ലബ്ബിലെ  40 കുട്ടികളും പി ടി എ യും കാർഷികമേഖലയിലെ അറിവുകൾ തേടി നെട്ടണിഗെയിലെ ശ്രീ ചന്ദ്രശേഖരൻ നമ്പ്യാരുടെ വീട്ടിലെത്തി  .
              മുള്ളേരിയ നെട്ടണിഗെയിലെ ഐത്തനടുക്കയിലുള്ള കർഷകൻ  ശ്രീ  ചന്ദ്രശേഖരൻ നമ്പ്യാർ. സയൻസിൽ ബിരുദമെടുത്തു കാർഷിക മേഖലയിൽ തന്റെ ജീവനോപാധി കണ്ടെത്തിയ ഒരു ഗ്രാമീണ കർഷകൻ. അതിർത്തി  പ്രദേശത്തുള്ള അദ്ദേഹത്തിന്റെ വസതിയിൽ  മിക്ക ദിവസവും കർണ്ണാടകയിലെയും  കേരളത്തിലെയും സ്കൂൾ  കുട്ടികളും അധ്യാപകരും സന്ദർശകരയായെത്തുന്നു. നമ്മളിൽ നിന്നും അകന്നുപോകുന്ന കാർഷിക സമ്പ്രദായത്തെയും സംസ്കാരത്തെയും തിരികെയെത്തിക്കുവാനുള്ള തത്രപ്പാടിലാണ് അറുപതു കഴിഞ്ഞ ചന്ദ്രശേഖരൻ നമ്പ്യാർ .പഴയകാലത്തു നാം ഉപയോഗിച്ചിരുന്ന കലപ്പ ,പലക ,ഞ്ഞെങ്ങോൽ,ഉരൽ .,മുറം ,പറ ,വിവിധതരം അളവ് പാത്രങ്ങൾ  തുടങ്ങിയവ സൂക്ഷിക്കുന്നു .
                      ഓല ,ഈർക്കിൽ  ,മരത്തിന്റെ വേരുകൾ തുടങ്ങിയവ കൊണ്ട് കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നു. തന്റെ കരവിരുതുകൾ  അടുക്കും  ചിട്ടയോടും  കൂടി  സൂക്ഷിക്കുവാനും പ്രദര്ശിപ്പിക്കുവാനും വേണ്ടി വീടിനോടുചേർന്നു ഒരു ഹാൾ നിർമ്മിച്ചിട്ടുണ്ട് .കടലാസ്സ് ,പ്ലാസ്റ്റിക് തുടങ്ങിയ പാഴ്വസ്തുക്കളിൽ പോലും കൗശലങ്ങൾ   കാണുന്ന ഒരു പ്രകൃതി സ്നേഹിയാണ് ചന്ദ്രശേഖരൻ നമ്പ്യാർ . നമ്മുടെ കല്പ വൃക്ഷമായ തെങ്ങിന്റെ ചിരട്ട ,ചേരി ,ഓല ,ഈർക്കിൽ ,തടി ,മച്ചിങ്ങ  തുടങ്ങിയവയൊന്നും പാഴ്വസ്തുവല്ലെന്നും അത് വരുമാനമാർഗ്ഗമാണെന്നും നമ്മളെ ഓർമ്മിപ്പിക്കുന്നു .
                   കുട്ടികളുടെയും  മുതിർന്നവരുടെയും  ബുദ്ധിവികാസത്തിനുതകുന്ന വിവിധ തരം കളി സാധനങ്ങളുടെ കലവറ തന്നെയുണ്ട് . വളരെയധികം ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടി ചെയ്യേണ്ടുന്ന ജോലിയിൽ  തന്റെ ഭാര്യയും സഹായിക്കുന്നു . വീട്ടിൽ വെച്ച്  അദ്ദേഹത്തെ അനുമോദിച്ചു .ചടങ്ങിൽ  പി ടി എ പ്രസിഡന്റ് ശ്രീ .പദ്മനാഭൻ ,ഹെഡ്മാസ്റ്റർ  അശോക അരളിതയാ ,സീഡ് കോ ഓർഡിനേറ്റർ സാവിത്രി ,കരുണാകരൻ ,അഖില  എന്നിവർ സംസാരിച്ചു .

No comments:

Post a Comment