Sunday 10 September 2017



       എ യു പി സ്കൂൾ മുള്ളേരിയയിലെ സീഡ് കുട്ടികൾ ഔഷധ സസ്യ പരിപാലനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിന്റെ ഭാഗമായി സസ്യങ്ങളെയും അതിന്റെ ഗുണങ്ങളെയും അത് നിലനിർത്തുന്നതിൽ സമൂഹത്തിൽ കുട്ടികൾക്കുള്ള പങ്കിനെക്കുറിച്ചും  ബോധവത്കരണം നടത്തുന്നതിനായി മുള്ളേരിയ കാർത്തിക ക്ലിനിക്കിലെ ഡോക്ടർ ശിവകുമാറിന്റെ വീട്ടിലുള്ള ഔഷധ തോട്ടത്തിൽ സന്ദർശനം  നടത്തി.സീഡ് കോ ഓർഡിനേറ്റർ സാവിത്രി ടീച്ചറുടെ നേതൃത്വം നൽകി .ഹെഡ്മാസ്റ്റർ അശോക അരളിത്തായ ,പി ടി എ പ്രസിഡന്റ് കേശവ മണിയാണി , സയൻസ് ക്ലബ്ബിന്റെ ചുമതലയുള്ള പ്രേമ  ടീച്ചർ , മദർ പി ടി എ പ്രസിഡന്റ്  സന്ധ്യ ,റിപ്പോർട്ടർ അഞ്ജലി ബാബു എന്നിവരും 40 കുട്ടികളും പങ്കെടുത്തു .
     കുട്ടികൾ തയ്യാറാക്കിയ ഔഷധ സസ്യ വിവരണ രേഖ
----------------------------------------------------------------------------------
പേര്  
                                                                                   
  (   
ഉപയോഗം)
ഏകനായക -                  പ്രമേഹം .
ചങ്ങലപരണ്ട-      എല്ലു പൊടിഞ്ഞാൽ
ഓരില-            വാദരോഗം
മുത്തൽ             ബുദ്ധിശക്തി
കണിക്കൊന്ന -       ചർമരോഗം
ചിറ്റാമൃത്--                               -എല്ലാവിധ  പനി
കീഴാർനെല്ലി -                      കരൾ സംബന്ധരോഗം (മഞ്ഞപിത്തം )
കറ്റാർവാഴ -                ജൗണ്ടിസ്,സ്കിൻ ,ലിവർ  മുതലായവ
പുളിയരൽ--  ജീർണം
വാദംകൊല്ലി -വാദരോഗം
പനിക്കൂർക്ക -ചുമ ,പനി
ചെറൂള --മൂത്രക്കല്ല്
കടലാടി -മൂത്രതടസ്സം ,മൂക്കുകെട്ടു ,,ജീർണശക്തി
ആവണക്ക് --വാദം ,മുടി വളരുവാൻ
ജലബ്രഹ്മി -ബുദ്ധിശക്തി
താമര --പിത്തരോഗം 
പൂവാംകുരുന്ന്--പനി
കാട്ടുനാരകം -പിത്തരോഗം
ക്കൈയെണ്ണി -മുടി വളരുവാൻ
ചെറു ചീര -- കിഡ്നി രോഗത്തിന്
തൊട്ടാവാടി -രക്തസ്രാവം
ഉറൂക്കി --വാദം
കുറുന്തോട്ടി-----വാദം
മുട്ടമാണിങ്ങ--പിത്തം
മുയൽചെവി--കൃമി രോഗം
തവര---  രക്ത വർധനക്ക്
ഉമ്മത്തിൻകായി--വേദന ,ശ്വാസംമുട്ട് ,ചെപ്പട്ട വീക്കം
കറുക പുല്ല് -മൂത്ര തടസം ,മൂക്കിൽ ചോര വരുമ്പോൾ , ഹോമത്തിനും
മഞ്ഞൾ --എല്ലാ രോഗങ്ങൾക്കും
രാമച്ചം --പിത്തരോഗം ,മൂത്രം അനായാസം പോകുവാൻ ,ദാഹ ശമനത്തിന് ,
കാസമർദ്ദം--ചുമ ,ആവി പിടിക്കുവാൻ
കരിനെച്ചി --വാദം
നിലവേപ്പ് --പനി
കല്ലുവാഴ-  മൂത്രക്കല്ല്
വേപ്പ്--ചർമരോഗം
ഊങ്---ചർമരോഗം,, ഡീസൽ
നോനി ---കാൻസർ ,,മഞ്ഞപിത്തം
ലക്ഷ്മി തരു ----കാൻസർ
കൊറത്താൽ (കൊടിത്തൂവ )---അലർജി
എരിക്ക്---ചൊറിച്ചൽ
കസ്തുരിമഞ്ഞൾ ---സൗന്ദര്യ വർദ്ധിക്കുവാൻ
കൂവ --കുട്ടികളുടെ ആഹാരം
ആനകുറുന്തോട്ടി --വാദം
ആടലോടകം ---കഫം ,ചുമ


                                                                                     അഞ്ജലി ബാബു,
                                                                                      സീഡ് റിപ്പോർട്ടർ ,
                                                                           എ യു പി സ്കൂൾ  മുള്ളേരിയ












No comments:

Post a Comment