Wednesday 11 January 2017

സ്നേഹാലയത്തിലെ മധുരം

പുതുവത്സരത്തിൽ സ്നേഹ സാന്ത്വനവുമായി മുള്ളേരിയ  എ യു പി സ്കൂളിലെ  "സീഡ്" കുട്ടികൾ ബദിയടുക്കയിലെ  എഫ് .എം .എസ്. എസ്. അസ്സീസ്സി സ്നേഹാലയത്തിലെത്തി .വൃദ്ധ സദനത്തിലെ 11  അന്തേവാസികൾക്കും  പുതു വസ്ത്രങ്ങളും പുതപ്പുകളും മധുരപലഹാരങ്ങളും സോപ്പ് ,പൌഡർ എന്നിവയും കുട്ടികൾ നൽകി .ദിവസം മുഴുവൻ  പാട്ടു പാടിയും കഥ പറഞ്ഞും നൃത്തം ,മോണോ ആക്ട് ,മിമിക്രി തുടങ്ങിയവയാടിയും  നിഗില ,പ്രജ്ഞാ ,നിവേദ് ,റംഷീദ് ,മധുരാജ് ,വിഷ്ണു പ്രസാദ് ,അഭിനവ് ,അപർണ ,അർച്ചന ,ആതിര ,സോനാ ,ഷംനാസ് ,ശ്രീലയ 14  സീഡ് കുട്ടികൾ അവരോടപ്പം ചെലവഴിച്ചു .ചിരിച്ചും കരഞ്ഞും അവരുടെ കഴ്ഞ്ഞകാല അനുഭവങ്ങൾ കുട്ടികളോടൊപ്പം പങ്കു വെച്ചു.സ്നേഹസദനത്തിലെ കന്യാസ്ത്രീകൾ മധുരം നൽകി സ്വീകരിച്ചു .
  സീഡ്  കോ ഓർഡിനേറ്റർ എം.സാവിത്രി ടീച്ചർ ,പി ടി എ പ്രസിഡന്റ് ശ്രീധരൻ ബേങ്ങത്തടുക്ക ,ഹെഡ്മാസ്റ്റർ അശോക അരളിതയാ,മദർ പിറ്റേ പ്രസിഡന്റ്
സിന്ധു,സീഡ്നി റിപ്പോർട്ടർ  നിഗില സി എച്  എന്നിവർ   നേതൃത്വം നൽകി .

സ്നേഹ സാന്ത്വനo

ശിശുദിനം 

 യു പി സ്കൂൾ മുള്ളേരിയയിൽ ശിശുദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു.  "സീഡ് "ക്ലബ്ബിന്റെ നേതൃത്വത്തിൽ  കുട്ടികൾ  വീട്ടിൽ നിന്നും കൊണ്ടുവന്ന നാടൻ പച്ചക്കറികൾ ഉപയോഗിച്ചുള്ള  വിഭവ സദ്യയും നടത്തി .സ്കൂൾ ജീവനക്കാരെ കൂടാതെ പി ടി എ  വൈസ് പ്രസിഡന്റ്  ശ്രീ. ജയകുമാർ ,സിന്ധു ,സന്ധ്യ,കോ ഓർഡിനേറ്റർ എം .സാവിത്രി , റിപ്പോട്ടർ പി .നീഗില എന്നിവർ ആവശ്യമായ സഹായം ചെയ്തു

കുട്ടിവനം

ആഗോള താപന നിവാരണ ര്ച്ചകൾ നാട് നീളെ കാടുകയറുമ്പോൾകോൺക്രീറ്റ് നിർമ്മാണത്തിൽ മാത്രം ശ്രദ്ധ ചെലുത്തുന്ന  നമ്മുടെസമൂഹത്തിൽ,നാളെയുള്ളവർക്കെങ്കിലും ഒരു തണൽ വേണമെന്ന ഉദ്ദേശശുദ്ധിയുള്ള  മുള്ളേരിയ  യു പി സ്കൂളിലെ "സീഡ് " കുട്ടികളുടെ  കുഞ്ഞുകൈകൾ തങ്ങളുടെ  "കുട്ടിവനം"  നിലനിർത്താനുള്ള  മുന്നൊരുക്കത്തിൽസീഡ്കോ ഓർഡിനേറ്റർ സാവിത്രി ടീച്ചർ  നേതൃത്വം കൊടുക്കുന്നു ..കാസറഗോഡ്ജില്ലാ പഞ്ചായത്തിൻറെ കീഴിൽ  കേരള ഗ്രാമീൺ ബാങ്കിന്റെ സഹായത്തോടെകഴിഞ്ഞ വർഷം തുടങ്ങിയ കുട്ടിവനത്തിൽ  നാട്ടുമാവുകൾ , കൊന്നനെല്ലി,മന്ദാരം ,ചെമ്പരത്തി , ലക്ഷ്മിതരു  മുതലായ മരങ്ങൾക്കൊപ്പം വിവിധ ഔഷധചെടികളും കദളി വാഴകളും വെച്ച് പിടിപ്പിച്ചിട്ടുണ്ട് .
വിജനമായ സ്ഥലങ്ങളിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്തടയുക ,മഴവെള്ളം തടഞ്ഞു നിർത്തുക ,വരും തലമുറകൾക്കു  തണൽ ഒരുക്കുകതുടങ്ങിയ ഉദ്ദേശത്തോടെ  തുടങ്ങിയതാണ് പദ്ധതി . 
                          നിഗിലപി
                       സീഡ് റിപ്പോർട്ടർ,
                                                                  യു പി  എസ്  മുള്ളേരിയ.