Thursday 7 December 2017

മുള്ളേരിയ എ യു പി സ്കൂളിലെ എല്ലാ ക്ലാസ്സ്മുറികൾക്കാവിശ്യമായ  സീലിംഗ് ഫാനുകൾ  മുള്ളേരിയ ശിവശക്തി ക്ലബ് വിതരണം ചെയ്തു .സ്കൂൾ അസ്സെംബ്ലിയിൽ വച്ചുനടന്ന ചടങ്ങിൽ സ്കൂൾ മാനേജർ  ഡോക്ടർ വി വി രമണ ഫാനുകൾ സ്വീകരിച്ചു .ക്ലബ് പ്രസിഡന്റ്  സന്തോഷ് ,അവിനാശ് ,അഭിലാഷ് ,പി ടി എ പ്രസിഡന്റ് ശ്രീ കേശവ മണിയാണി ,ഹെഡ്മാസ്റ്റർ  അശോക അരളിതയാ ,സീഡ് കോ ഓർഡിനേറ്റർ എം സാവിത്രി, ഗോപാലകൃഷ്ണ , എല്ലാ അധ്യാപകരും  സംബന്ധിച്ചു .സ്കൂളിന്റെ വികസനപ്രവർത്തനങ്ങളിൽ  എന്നും പങ്കാളിയാവാറുള്ള ശിവശക്തി ക്ലബ്ബിനെ ചടങ്ങിൽ അഭിനന്ദിച്ചു .സ്കൂൾ പരിസരവും മറ്റും സംരക്ഷിക്കുന്നതിൽ ഇവരുടെ പങ്കു വളരെയധികം വിലപ്പെട്ടതാണ് .
 ഇത്തരം  പ്രവണതകൾ  സമൂഹത്തിൽ മാതൃകയാവണമെന്നു ചടങ്ങിൽ ഡോക്ടർ വി വി രമണ  പറഞ്ഞു.

Wednesday 6 December 2017




മാതൃഭൂമി സീഡിന്റെ കാസറഗോഡ് ജില്ലയിലെ മികച്ച കോ ഓർഡിനേറ്റർ അവാർഡ് ജേതാവായ മുള്ളേരിയ എ യു പി സ്കൂളിലെ എം സാവിത്രി ടീച്ചർക്ക് കാറഡുക്ക ഗ്രാമത്തിന്റെയും പി ടി എ യുടെയും മാനേജ്മെന്റിന്റെയും ആദരവും അനുമോദനവും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സ്വപ്ന .ജി ,സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീമതി കെ .രേണുകാദേവി ,സ്കൂൾ മാനേജർ ഡോക്ടർ വി വി രമണ , പി ടി എ പ്രസിഡന്റ് ശ്രീ കേശവ മണിയാണി , സന്ധ്യ ,കരുണാകരൻ ,ഹെഡ്മാസ്റ്റർ അശോക അരളിതയാ , അബ്ദുൽ റഹിമാൻ, എം സാവിത്രി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.












Tuesday 28 November 2017

MATHRUBHUMI "SEED BEST TEACHER CO ORDINATOR AWARD  IN KASARAGOD EDUCATIONAL DISTRICT RECIVED BY SMT.M SAVITHRI. AND THIRD PLACE  SECURED BY AUPS MULLERIA








വിദ്യാലയങ്ങളിൽ കുട്ടികൾക്ക് ഉച്ചകഞ്ഞിക്കു   വിഷവിമുക്ത പച്ചക്കറി എന്ന ലക്ഷ്യത്തോടുകൂടി മുള്ളേരിയ  എ യു പി സ്കൂളിലെ സീഡ് കുട്ടികൾ  ഗ്രോബാഗ് കൃഷി ആരംഭിച്ചു .വഴുതിനങ്ങ ,പച്ചമുളക് ,ക്വാളി ഫ്ലവർ  ,മുരിങ്ങ ,ക്യാബേജ് ,തക്കാളി ,പയർ തുടങ്ങിയവയാണ്   കൃഷി ചെയ്തത്.ഇടവേളകളിലും അവധി ദിവസങ്ങളിലും കുട്ടികൾ വെള്ളം നനയ്ക്കുവാനും വളം ചെയ്യാനും സമയം കണ്ടെത്തുന്നു .സീഡ് കോ ഓർഡിനേറ്റർ എം സാവിത്രി , എൻ .ഗോപാലകൃഷ്ണ, അന്ജലി ബാബു ,പ്രജ്ഞ ,പ്രജിത്ത ,വൈഷ്ണവ് ,വിശാഖ് ,സന്ദേശ് ,അഭിശേഖ് തുടങ്ങിയവർ നേതൃത്വം നൽകി .




Wednesday 15 November 2017





എ  യു പി സ്കൂൾ മുള്ളേരിയയിൽ  സീഡിന്റെ നേതൃത്വത്തിൽ ശിശുദിനം  വിപുലമായി ആഘോഷിച്ചു.കുട്ടികൾക്കായി നെഹ്രുവിന്റെ  ചിത്ര രചന  മത്സരം  നടത്തി .ഉച്ചയ്ക്കു പായസമടക്കമുള്ള സദ്യയും നൽകി .ജവാഹർലാൽ നെഹ്രുവിന്റെ  ജീവചരിത്രത്തിന്റെ വീഡിയോ പ്രദര്ശനം നടത്തി .




Sunday 5 November 2017

കുമ്പള  സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹിന്ദി കഥാരചനയിൽ എ ഗ്രേഡോടുകൂടി  ഒന്നാം സ്ഥാനത്തെത്തിയ മുള്ളേരിയ എ യു പി സ്കൂളിലെ ആറാം സ്റ്റാൻഡേർഡിലെ  പൂർണേഷ്. വൈ. റൈ. (മുള്ളേരിയയിലെ  യതീഷ്‌കുമാർ  റൈ യുടെയും വിദ്യ റൈ യുടെയും മകനാണ് പൂർണേഷ് )

Wednesday 18 October 2017



               കാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിലെ  മുറ്റത്തും ടെറസ്സിലും  ആരംഭിച്ച  ഗ്രോ ബാഗിലുള്ള  പച്ചക്കറിത്തോട്ടത്തിന്റെ  പ്രവർത്തനമികവിനായി  അറിവുകൾ തേടി  എ യു പി സ്കൂളിലെ "സീഡ്" കുട്ടികൾ  ഗാഡിഗുഡ്ഡെ മൂലയിലുള്ള പഴയ കാല കർഷകമുത്തശ്ശി   85 വയസ്സുള്ള   ഗോപി അമ്മയുടെ   അടുത്തെത്തി .നെല്ല് ,പച്ചക്കറി ,വാഴ ,കിഴങ്ങുവർഗ്ഗങ്ങൾ,കവുങ്ങ് ,തെങ്ങു    തുടങ്ങി എല്ലാ കൃഷിയുടെയും വിത്തിടൽ ,വളമിറക്കൽ ,കളപറിക്കൽ,പരിപാലനം ,വിളവെടുപ്പ് വരെയുള്ള  കാര്യങ്ങൾ കുട്ടികൾ ചോദിച്ചു മനസ്സിലാക്കി തങ്ങളുടെ വീടുകളിൽ പ്രയോഗികമാക്കുവാൻ തീരുമാനിച്ചു . കാർഷിക ഉപകരണങ്ങൾ കണ്ടുമനസ്സിലാക്കി .
                 മുത്തശ്ശിയിൽ നിന്നും  വയലുകളിലെ ഞാറ്റുപാട്ടുകൾ  കേട്ടുപഠിച്ചും പുതിയ തലമുറയിലെ  പാട്ടുകൾ പാടികേൾപ്പിച്ചുമാണ് കുട്ടികൾ മടങ്ങിയത് . പുതുവസ്ത്രം  നൽകി ആദരിച്ചു.ഇന്ന് നമ്മുടെ ഇടയിൽ നിന്നും മറന്നുപോയ പഴമയുടെ പേരുകൾ ചോദിച്ചുമനസ്സിലാക്കി  കുട്ടികൾ ഒരു ഡിക്ഷണറി തയ്യാറാക്കിയിട്ടുണ്ട് .
                പി ടി എ പ്രസിഡന്റ്  ശ്രീ .കേശവ മണിയാണി , പ്രധാന അധ്യാപകൻ  അശോക അരളിത്തായ ,സീഡ് കോ ഓർഡിനേറ്റർ  എം സാവിത്രി ,റിപ്പോർട്ടർ അഞ്ജലി ബാബു വും 21 കുട്ടികളും സംഘത്തിലുണ്ടായിരുന്നു .







Tuesday 17 October 2017

"World Hand Wash Day" at  AUPS Mulleria inaugurated by Dr.Shivakumar Mulleria  with a lot of messages to the students and the teachers about the importance of the hand wash.
2017 HAND WASH DAY THEME IS--""OUR HANDS, OUR FUTURE"" .Deliver to the all students a piece of Soap by the "SEED"  of  mulleria .PTA President ,Headmaster,seed co-ordinator, all other teachers and staff participated.