Friday 28 October 2016




 യു പി സ്കൂൾ മുള്ളേരിയയിലെ  ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 23.10.16രക്ഷിതാക്കൾക്ക് ഓറിയെന്റേഷൻ   ക്ലാസ് നൽകി .ഇന്നത്തെ സമൂഹത്തിൽ ഹിന്ദി ഭാഷപഠിച്ചാലുള്ള   നേട്ടത്തെക്കുറിച്ചു വിശദമായ അറിവ് നേടാൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും അവസരമുണ്ടായി.
                     പി ടി  പ്രസിഡണ്ട് ശ്രീ ശ്രീധരൻ ബേങ്ങത്തടുകയുടെ അധ്യക്ഷതയിൽ ചേർന്നപരിപാടി കുമ്പള ബി.പി .  ശ്രീ .കുഞ്ഞികൃഷ്ണൻ  ഉദ്ഘാടനം ചെയ്തു .മുതിർന്ന ഹിന്ദിപ്രചാരകും പെർഡാല നവജീവൻ സ്കൂളിലെ അധ്യാപകനുമായ  ശ്രീ.നടരാജരാജ് ക്ലാസ് നടത്തി.ഹെഡ്മാസ്റ്റർ  അശോക അരളിതയാ ,ഹിന്ദി അദ്ധ്യാപിക എം .സാവിത്രി ,  ജില്ലാപഞ്ചായത്തിലെ  സതീഷ്കുമാർ എന്നിവർ ആശംസിച്ചു .


                                    എം .സാവിത്രി
മുള്ളേരിയ,                          (hindi teacher,aups mulleria)
                                    Mob: 9497842076    
23.10.2016                                





Wednesday 19 October 2016

Students participated in 3 day Sanskrita Camp held at  
SVAUPS SWARGA



SILVER MEDAL IN STATE LEVEL TAEKWONDO -- Rijesh krishna




HAND WASHING DAY CELEBRATED IN THE SCHOOL ON 15 OCT 2016


എ യു പി സ്കൂൾ മുള്ളേരിയയിലെ "സീഡിന്റെ " നേതൃത്വത്തിൽ  ലോക കൈ കഴുകൽ ദിനാചരണം നടത്തി .ദിവസവും സോപ്പ് ഉപയോഗിച്ച് കൈകഴുകു ന്നതുകൊണ്ടു എളുപ്പത്തിലും ചിലവുകുറഞ്ഞതുമായ  രോഗ പ്രധിരോധമാർഗവും അതിലൂടെ ജീവൻ രക്ഷിക്കാനും സാധിക്കുമെന്ന അറിവ് കുട്ടികളിലൂടെ ഓരോ വീടുകളിലും  അതുവഴി സമൂഹം മുഴുവൻ പരത്തുകയെന്നതാണ് ഇതിന്റെ ഉദ്ദേശ്യം .
 കൈകഴുകലിന്റെ പ്രാധാന്യം ഉൾകൊണ്ട പ്രതിജ്ഞ എല്ലാ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സ്കൂളിൽ  പ്രത്യേക ചേർന്ന അസ്സെംബ്ലിയിൽ ഏറ്റുപറഞ്ഞു .ഓരോ കുട്ടികൾക്കും ഓരോ സോപ്പ് വീതം  വിതരണം ചെയ്തുകൊണ്ട്  സോപ്പ് ഉപയിഗിച്ചു കൈ കഴുകുന്നതിന്റെ രീതി മുള്ളേരിയ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ   ശ്രീമതി ബിന്ദു   പറഞ്ഞുകൊടുത്തു .
 സ്കൂളിൽ ചേർന്ന യോഗത്തിൽ  പി ടി എ പ്രസിഡന്റ്  ശ്രീധരൻ ബേങ്ങത്തട്ക 
അധ്യക്ഷത വഹിച്ചു .അശോക അരളിതയാ ,അരവിന്ദാക്ഷൻ ,സീഡ് കോ ഓർഡിനേറ്റർ  സാവിത്രി ടീച്ചർ എന്നിവർ  സംസാരിച്ചു .സീഡ് റിപ്പോർട്ടർ നിഗില.പി  നന്ദി പറഞ്ഞു .