flash news
Wednesday, 5 September 2018
Tuesday, 31 July 2018
മുള്ളേരിയ
എ യു പി സ്കൂളിലെ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത ഹിന്ദി
കവിയും എഴുത്തുകാരനുമായിരുന്ന മുൻഷി പ്രേമചന്ദിന്റെ ജന്മദിനം വിവിധ
പരിപാടികളോടുകൂടി ആഘോഷിച്ചു .പി ടി എ പ്രസിഡന്റ് ശ്രീ .പദ്മനാഭന്റെ
അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രേംചന്ദിന്റെ വിശിഷ്ട കവിതാസമാഹാരവും
കഥാപുസ്തകങ്ങളും സ്കൂളിലെ ഹിന്ദി ലൈബ്രറിക്ക് സംഭാവന നൽകി കൊണ്ട് ശ്രീ
.ഗുരുവായൂരപ്പ ഭട്ട് ഉത്ഘാടനം ചെയ്തു .ശ്രീ.എൻ. ജി ഗോപാലകൃഷ്ണ, അശോക
അരളിതയാ ,എം .സാവിത്രി ,ബാലസുബ്രഹ്മണ്യ ഭട്ട് ,സുനിത ,ചേതന ,പ്രേമ ,സന്തോഷ്
ചടക,രാകേഷ് എന്നിവർ സംസാരിച്ചു .ക്ലബ് സെക്രട്ടറി സിദ്ധി ശർമ്മ നന്ദി
രേഖപ്പെടുത്തി .
ഇതിനോടനുബന്ധിച്ചു കുട്ടികൾക്ക് വേണ്ടി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി .
ഇതിനോടനുബന്ധിച്ചു കുട്ടികൾക്ക് വേണ്ടി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി .
Sunday, 1 July 2018
മുള്ളേരിയ എ യു പി സ്കൂൾ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ,ജീവിതകാലം മുഴുവൻ മനുഷ്യരുടെ ആതുര ശുശ്രുഷയ്ക്കു വേണ്ടി മാറ്റിവെച്ച മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ഡോക്ടർ ബിദാൻ ചന്ദ്ര റോയ് യുടെ (ഡോക്ടർസ്ദിനം ) ജന്മദിനത്തിൽ ജീവിതശൈലി രോഗങ്ങളെ നമ്മളിൽ നിന്നും അകറ്റി നിർത്തുവാൻ വേണ്ടിയുള്ള ബോധവത്കരണ ക്ലാസ് നടത്തി .മഴക്കാല രോഗവും പരിഹാരമാർഗവും സംബന്ധിച്ചു മുള്ളേരിയ സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സുരേഷ് കുമാർ ,വിജയൻ എന്നിവർ ക്ലാസ്സെടുത്തു .സ്കൂളിൽ വച്ചുനടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ .അശോക അരളിതയാ സ്വാഗതവും സീഡ് കോ ഓർഡിനേറ്റർ സാവിത്രി ടീച്ചർ നന്ദിയും പറഞ്ഞു .
Tuesday, 5 June 2018
കേരള
സംസ്ഥാന ഹരിത കേരളം മിഷൻ കൃഷി വകുപ്പിലുടെ
നടപ്പാക്കുന്ന "ഓണത്തിന് ഒരു മുറം
പച്ചക്കറി പദ്ധതി" യുടെ കാറഡുക്ക പഞ്ചായത്ത് തല ഉത്ഘാടനം എ യു പി സ്കൂൾ മുള്ളേരിയയിൽ സീഡ് ക്ലബ്ബിന്റെ സഹകരണത്തോടുകൂടി നടന്നു.
മുന്നൂറു കുട്ടികൾക്ക് പച്ചക്കറി വിത്തുകളടങ്ങുന്ന പാക്കറ്റ് വിതരണം ചെയ്തു .
അഗ്രിക്കൾച്ചറൽ ഓഫീസർ ശ്രീമതി ബിന്ദുവിന്റെ
അധ്യക്ഷതയിൽ കാറഡുക്ക ഗ്രാമ
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി .കെ .രേണുകാദേവി ഉത്ഘാടനം നിർവഹിച്ചു
.ഹെഡ്മാസ്റ്റർ അശോക അരളിതയാ,സീഡ് കോ
ഓർഡിനേറ്റർ സാവിത്രി ടീച്ചർ ,ശ്രീഹരി ,രജിത ,അരവിന്ദാക്ഷൻ ,ഗോപാലകൃഷ്ണൻ എൻ .,പ്രേമ ,പദ്മ ,ശ്രീകല ,സുനിത ,ബേബി ലത ,ഗുരുവായൂരപ്പ
ഭട്ട് എന്നിവർ സംസാരിച്ചു .
മുള്ളേരിയ എ യു
പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി .
.ഹെഡ്മാസ്റ്റർ അശോക അരളിതയായുടെ
അധ്യക്ഷതയിൽ കാറഡുക്ക ഗ്രാമ
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി .കെ .രേണുകാദേവി ഉത്ഘാടനം നിർവഹിച്ചു
.കേരള വനം വകുപ്പ് നൽകിയ വിവിധയിനം വൃക്ഷതൈകൾ സ്കൂൾ കോമ്പൗണ്ടിനകത്തു പ്രേത്യേകം
ഒരുക്കിയ സ്ഥലത്തു കുട്ടികൾ നട്ടുപിടിപ്പിച്ചു .
തൈകളുടെ സംരക്ഷണവും സ്കൂളിലും
വീടുകളിലും പ്ലാസ്റ്റിക് നിർമാർജനം ഉറപ്പുവരുത്തുവാനും കുട്ടികളും അധ്യാപകരും
പ്രതിജ്ഞ എടുത്തു .അതിനു ശേഷം കുട്ടികൾക്കു പരിസ്ഥിതി ക്വിസ് മത്സരം നടത്തി .
സീഡ് കോ ഓർഡിനേറ്റർ സാവിത്രി ടീച്ചർ ,സീഡ് റിപ്പോർട്ടർ അഖില ,അരവിന്ദാക്ഷൻ.സി പി .കെ
,എൻ .ഗോപാലകൃഷ്ണൻ ,പ്രേമ ,പദ്മ ,ഗുരുവായൂരപ്പ ഭട്ട് എന്നിവർ സംസാരിച്ചു .
Subscribe to:
Posts (Atom)




















