മുള്ളേരിയ എ
യു പി സ്കൂളിൽ
ഹിന്ദി കഥകളുടെയും ഉപന്യാസങ്ങളുടെയും
ആചാര്യനും അധ്യാപകനും പത്രപ്രവർത്തകനുമായിരുന്ന മുൻഷി
പ്രേംചന്ദിന്റെ ജന്മദിനം ഹിന്ദി
ദിനമായി ആഘോഷിച്ചു
. അദ്ദേഹത്തിന്റെ ജന്മദിനം എല്ലാവർഷവും
സ്കൂളിൽ ആഘോഷിക്കാറുണ്ട്
.ഹിന്ദിയുടെ ആവശ്യകതയും
കുട്ടികളിലും രക്ഷിതാക്കളിലും രാഷ്ട്രഭാഷയുടെ
അവബോധം നടത്തുന്നതിനും ഉതകുന്ന
രീതിയിലുള്ള പോസ്റ്ററുകളും സിനിമ
പ്രദർശനങ്ങളും നടത്തി .ഹിന്ദി ദേശഭക്തിഗാന
മത്സരം സംഘടിപ്പിച്ചു .
കഴിഞ്ഞ വര്ഷം ദക്ഷിണ ഭാരത് ഹിന്ദി
പ്രചാര സഭ നടത്തിയ പരീക്ഷകളിൽ
ഉന്നത വിജയം നേടിയ കുട്ടികൾക്ക് സെര്ടിഫിക്കറ്റും മോമെന്റോയോയും വിതരണം
ചെയ്തു .പ്രചാര സഭ സംഭാവന ചെയ്ത ഹിന്ദി ലൈബ്രറി പുസ്തകങ്ങൾ ഹിന്ദി
ക്ലബ്ബിന്റെ ഭാരവാഹികൾക്ക്
നൽകി ഹെഡ്മാസ്റ്റർ അശോക
അരളിതയാ ഉത്ഘാടനം
ചെയ്തു . ഹിന്ദി ടീച്ചർ എം
സാവിത്രി ,അരവിന്ദാക്ഷൻ സി
പി കെ , എൻ
.ഗോപാലകൃഷ്ണ , പി കെ
ഗുരുവായൂരപ്പ ഭട്ട് എന്നിവർ
സംസാരിച്ചു .
No comments:
Post a Comment