Friday, 28 July 2017



യു പി സ്കൂൾ  മുള്ളേരിയയിലെ  സീഡ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ  പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു .സ്കൂൾ അസ്സെംബ്ലിയിൽ  വെച്ച് നടന്ന ചടങ്ങിൽ മുള്ളേരിയ  റോട്ടറി ക്ലബ്ബിന്റെ  പ്രസിഡന്റ് ശ്രീ ഗോപാൽ  കരിമ്പുവളപ്പിൽ   സീഡ് റിപ്പോർട്ടർ അഞ്ജലി ബാബുവിന്  & കുട്ടികൾക്ക് ഓരോരുത്തർക്കും  നാട്ടുമാവിൻ തൈകൾ നൽകി ഉത്ഘാടനം ചെയ്തു .സീഡ് കോ ഓർഡിനേറ്റർ സാവിത്രി ടീച്ചറും  കുട്ടികളും വീടുകളിൽ നിന്നും  മാങ്ങയണ്ടി സംഭരിച്ചു മുളപ്പിച്ച തൈകളാണ്  സ്കൂളിൽ വിവിധ ഭാഗങ്ങളിലായി നട്ടു പിടിപ്പിച്ചത്. നാട്ടു മാവിനങ്ങളായ  ഗോമാവ് ,പുളിയൻ മാവു ,കാട്ടുമാവ്,ഉണ്ടെൻമാവ്  തുടങ്ങിയവയാണ്  കൂടുതലും .
               ചടങ്ങിൽ  പ്രകൃതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി.കൊടുത്തു .റോട്ടറി ഭാരവാഹികളായ അനിൽകുമാർ ,പ്രസന്നകുമാർ ,ടി കൃഷ്ണൻ ,ലിജുകുമാർ , ഹെഡ്മാസ്റ്റർ അശോക അരളിത്തായ ,സാവിത്രി ടീച്ചർ ,അരവിന്ദാക്ഷൻ ,അബ്ദുൾറഹിമാൻ തുടങ്ങിയവർ സംസാരിച്ചു .

No comments:

Post a Comment