Monday, 31 July 2017

















മുള്ളേരിയ  യു പി സ്കൂളിൽ ഹിന്ദി കഥകളുടെയും  ഉപന്യാസങ്ങളുടെയും ആചാര്യനും  അധ്യാപകനും  പത്രപ്രവർത്തകനുമായിരുന്ന   മുൻഷി പ്രേംചന്ദിന്റെ  ജന്മദിനം  ഹിന്ദി ദിനമായി  ആഘോഷിച്ചു . അദ്ദേഹത്തിന്റെ  ജന്മദിനം  എല്ലാവർഷവും സ്കൂളിൽ  ആഘോഷിക്കാറുണ്ട് .ഹിന്ദിയുടെ  ആവശ്യകതയും കുട്ടികളിലും  രക്ഷിതാക്കളിലും  രാഷ്ട്രഭാഷയുടെ അവബോധം  നടത്തുന്നതിനും  ഉതകുന്ന രീതിയിലുള്ള  പോസ്റ്ററുകളും  സിനിമ പ്രദർശനങ്ങളും നടത്തി .ഹിന്ദി ദേശഭക്തിഗാന മത്സരം സംഘടിപ്പിച്ചു .
             കഴിഞ്ഞ വര്ഷം  ദക്ഷിണ ഭാരത് ഹിന്ദി പ്രചാര സഭ നടത്തിയ  പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക്  സെര്ടിഫിക്കറ്റും  മോമെന്റോയോയും  വിതരണം ചെയ്തു .പ്രചാര സഭ  സംഭാവന ചെയ്ത  ഹിന്ദി ലൈബ്രറി പുസ്തകങ്ങൾ  ഹിന്ദി ക്ലബ്ബിന്റെ  ഭാരവാഹികൾക്ക് നൽകി ഹെഡ്മാസ്റ്റർ അശോക അരളിതയാ  ഉത്ഘാടനം ചെയ്തു . ഹിന്ദി ടീച്ചർ എം സാവിത്രി ,അരവിന്ദാക്ഷൻ  സി പി കെ , എൻ .ഗോപാലകൃഷ്ണ , പി കെ ഗുരുവായൂരപ്പ ഭട്ട്  എന്നിവർ സംസാരിച്ചു .


യു പി എസ്  മുള്ളേരിയയിലെ  "സീഡ് " കുട്ടികൾ  ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ  ഭാഗമായി  ബേങ്ങത്തട്ക അയ്യപ്പ ഭജന മന്ദിരത്തിനു ചുറ്റും ഹരിതാഭയാക്കുവാൻ  വിവിധയിനം പൂതൈകളും ,മരത്തൈകളും ,തെങ്ങിൻ തൈയും വെച്ച് പിടിപ്പിച്ചു .സീഡ് റിപ്പോർട്ടർ അഞ്ജലി ബാബുവിന്റെ  കൂടെ 40 സീഡ് കുട്ടികളും  കാറഡുക്ക ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർപേഴ്സൺ  കെ .രേണുകാദേവി ,ഹെഡ്മാസ്റ്റർ അശോക അരളിത്തായ ,പി ടി പ്രസിഡന്റ് കേശവ മണിയാണി , സീഡ് കോ - ഓർഡിനേറ്റർ സാവിത്രി ടീച്ചർ , ക്ഷേത്ര സമിതി ഭാരവാഹികളായ  രാധാകൃഷ്ണൻ മാസ്റ്റർ, ഗുരുസ്വാമി ശേഷോജി  റാവു ,ശ്രീധര ബേങ്ങത്തട്ക ,ചന്ദ്രശേഖര ,രാജേഷ് ,താരാനാഥ് എന്നിവർ സംബന്ധിച്ചു .




Friday, 28 July 2017








യു പി സ്കൂൾ  മുള്ളേരിയയിലെ  സീഡ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ  പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു .സ്കൂൾ അസ്സെംബ്ലിയിൽ  വെച്ച് നടന്ന ചടങ്ങിൽ മുള്ളേരിയ  റോട്ടറി ക്ലബ്ബിന്റെ  പ്രസിഡന്റ് ശ്രീ ഗോപാൽ  കരിമ്പുവളപ്പിൽ   സീഡ് റിപ്പോർട്ടർ അഞ്ജലി ബാബുവിന്  & കുട്ടികൾക്ക് ഓരോരുത്തർക്കും  നാട്ടുമാവിൻ തൈകൾ നൽകി ഉത്ഘാടനം ചെയ്തു .സീഡ് കോ ഓർഡിനേറ്റർ സാവിത്രി ടീച്ചറും  കുട്ടികളും വീടുകളിൽ നിന്നും  മാങ്ങയണ്ടി സംഭരിച്ചു മുളപ്പിച്ച തൈകളാണ്  സ്കൂളിൽ വിവിധ ഭാഗങ്ങളിലായി നട്ടു പിടിപ്പിച്ചത്. നാട്ടു മാവിനങ്ങളായ  ഗോമാവ് ,പുളിയൻ മാവു ,കാട്ടുമാവ്,ഉണ്ടെൻമാവ്  തുടങ്ങിയവയാണ്  കൂടുതലും .
               ചടങ്ങിൽ  പ്രകൃതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി.കൊടുത്തു .റോട്ടറി ഭാരവാഹികളായ അനിൽകുമാർ ,പ്രസന്നകുമാർ ,ടി കൃഷ്ണൻ ,ലിജുകുമാർ , ഹെഡ്മാസ്റ്റർ അശോക അരളിത്തായ ,സാവിത്രി ടീച്ചർ ,അരവിന്ദാക്ഷൻ ,അബ്ദുൾറഹിമാൻ തുടങ്ങിയവർ സംസാരിച്ചു .





Sunday, 23 July 2017

മാതൃഭൂമി സീഡ് അധ്യാപക കോ ഓർഡിനേറ്റർമാർക്കായി കാസർഗോഡ് നടത്തിയ ശില്പശാല  കഴിഞ്ഞ വര്ഷം  മികച്ച സീഡ്  അധ്യാപികയ്ക്കുള്ള പുരസ്‌കാരം ലഭിച്ച മുള്ളേരിയ  എ. യു. പി സ്കൂളിലെ എം. സാവിത്രിക്ക് നാട്ടുമാവിൻതൈ കൈമാറി  ഡി ഡി ഇ  ശ്രീ .ഇ .കെ .സുരേഷ്‌കുമാർ  ഉദ്‌ഘാടനം  ചെയ്യുന്നു .

Sunday, 9 July 2017





മുള്ളേരിയ  എ യു പി എസ് ന്റെ  2017 -2018  വർഷത്തെ പി ടി എ യെ തിരഞ്ഞെടുക്കാനുള്ള ജനറൽ ബോഡി  യോഗത്തിൽ വെച്ച്  ദക്ഷിണ ഭാരത് ഹിന്ദി പ്രചാര സഭ നടത്തുന്ന ഹിന്ദി പ്രാഥമിക് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുമാരി .നിഷ യെ  സ്കൂളിലെ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മൊമെന്റോ നൽകി ആദരിച്ചു .മാനേജർ ഡോക്ടർ വി വി രമണ ,ഹെഡ്മാസ്റ്റർ അശോക അരളിത്തായ ,പി ടി എ പ്രസിഡന്റ് ശ്രീ ശ്രീധരൻ ബേങ്ങത്തട്ക ,സിന്ധു ,സാവിത്രി ടീച്ചർ ,എസ് ആർ ജി  സന്തോഷ് ചടേഗാ,സ്റ്റാഫ് സെക്രട്ടറി അബ്ദുൾറഹിമാൻ തുടങ്ങിയവർ സംസാരിച്ചു .