ഏതാണ് മുഖ്യം ?
പഠനം മുഖ്യമാണ് .അതിനേക്കാൾ മുഖ്യം ശുചിത്വമാണ് .മുള്ളേരിയ എ യു പി സ്കൂളിലേക്കു വരുന്ന വഴിയരികിൽ മാലിന്യങ്ങൾ കുന്നുകൂട്ടിയിരിക്കുന്നതു കാണുമ്പോൾ കുട്ടികൾ ആശങ്കയിലാണ് .കുട്ടികളുടെ പ്രശ്നങ്ങൾ ആരോട് പറയണമെന്നഅറിയാതെ സങ്കടപെടുമ്പോളാണ് എ യു പി സ്കൂളിലെ മാതൃഭൂമി സീഡ് പ്രവർത്തകർ കച്ചകെട്ടിയിറങ്ങിയത് . വാടക വീടുകളിൽ താമസിക്കുന്നവർ ഭക്ഷണശേഷിപ്പുകളും പ്ലാസ്റ്റിക്കുകളും നിക്ഷേപിക്കുന്നത് ദിനേശ് ബീഡി കമ്പിനിക്ക് താഴെ റോഡരികിലാണ് .മറ്റുള്ളവർക് മാർഗനിർദേശം നൽകേണ്ടുന്ന ഓഫീസധികാരികളടക്കം പലരും ദിനംപ്രതി പലതവണ ഇതിലൂടെ സഞ്ചരിക്കുമ്പോഴും
ഇതൊന്നുO കണ്ടില്ലെന്നു നടിക്കുന്നു ..മഴക്കാലമായതിനാൽ മുകളിൽ നിന്നും ഇറങ്ങിവരുന്ന വെള്ളത്തിൽ ഈ മാലിന്യങ്ങൾ ഗജാനന എ എൽ പി സ്കൂളിലെയും സർക്കാർ ആസ്പത്രിയിലെയും
മറ്റുള്ള വീട്ടുകാരുടെയും കിണറുകളിൽ എത്തി കുടിവെള്ളം മലിനമാക്കുന്നു .
പഠനത്തിന്റെ ഭാഗമായി ശുചിത്വമില്ലായ്മയെ കുറിച്ചൊരു കുറിപ്പ് തയ്യാറാക്കിയാലോ പോസ്റ്റർ വരച്ചാലോ ഇതിനു പരിഹാരമാകില്ലായെന്ന മുന്നറിവ്, ഈ ദൗത്യം ഞങ്ങൾ സീഡ് പ്രവത്തകർ ഏറ്റെടുത്തു കൊണ്ട് റോഡരികും പരിസരപ്രദേശവും മാലിന്യമുക്തമാക്കാൻ തീരുമാനിച്ചു. സ്വാതന്ത്രദിന തലേന്നായ നാളെ സ്കൂൾ പരിസരം പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുവാൻ സ്കൂളിലെ സീഡ് അംഗങ്ങൾ മുന്നിട്ടിറങ്ങുന്നു .
നിഖില ,
സീഡ് റിപ്പോർട്ടർ ,
എ യു പി സ്കൂൾ മുള്ളേരിയ.
No comments:
Post a Comment