മുള്ളേരിയ എ യു പി സ്കൂളിലേക്ക് വരാനും പോകുവാനും ഉപയോഗിക്കുന്ന പിൻവശത്തെ വഴി വളരെ മോശമാണെന്ന
സത്യം
നാം
മനസിലാക്കി
പ്രവർത്തിച്ചതിന്റെ
ഫലം
നമ്മൾ
കണ്ടുവല്ലോ
.പക്ഷെ
അതിനേക്കാൾ
കഷ്ടവും
ഭയാനകവുമായ
മുള്ളേരിയ
-ഗാഡിഗുഡ്ഡെ
റോഡി
ലൂടെ
ജീവൻ
പണയപെടുത്തിക്കൊണ്ടാണ്
ഞങ്ങളും
ഞങ്ങളുടെ
ചേച്ചി
ചേട്ടന്മാരും
സ്കൂളിലെത്തുന്നത്
.മുള്ളേരിയ
നഗരത്തിൽ
നിന്നും
തുടങ്ങി ഹൈസ്കൂൾ ജങ്ഷൻ
വരെയുള്ള
റോഡിൻറെ
രണ്ടുവശവും
നടന്നു
പോകുവാനുള്ള
സൗകര്യമില്ല.അറ്റകുറ്റപ്പണി
സമയത്തു
നടക്കാത്തതുകൊണ്ടുണ്ടായ
കുഴികളിൽ
നിന്നും
രക്ഷനേടാൻ
വാഹനം
ലക്കും
ലഗാനുംകെട്ട
രീതിയിലാണ്
സഞ്ചരിക്കുന്നത്
.ചീറിപ്പാഞ്ഞു
വരുന്ന
വാഹനങ്ങൾ
കുഴികളിൽ
നിന്നും
തെറിപ്പിക്കുന്ന
അഴുക്കു
വെള്ളവും
ചെളിയും
ഞങ്ങളുടെ
യൂണിഫോമുകളിൽ
പുരളുന്നത്
നിത്യ
സംഭവമാണ്
.അലഞ്ഞു
തിരിഞ്ഞു
നടക്കുന്ന
പട്ടികൾ
എന്നും
ഞങ്ങൾക്ക്
ഭീഷണിയാവുന്നു
.
ആഴത്തിലുള്ള
ഓവുചാലുകൾ
നിർമ്മിച്ചാൽ
ഒരു
പരിധിവരെ
റോഡിനെ
സംരക്ഷിക്കാനാവും
.മുള്ളേരിയ
ജംഗ്ഷൻ മുതൽ കൃഷ്ണ
നഴ്സിംഗ്
ഹോം
വരെയുള്ള
റോഡിലേക്ക്
പണിതുയർത്തിയ
കെട്ടിടങ്ങളും
വൈദ്യുതിത്തൂണുകളും ഇതിനു തടസ്സമായിനിൽക്കുന്നു .വീഥി കുറഞ്ഞ
സ്ഥലത്തു
വാഹനങ്ങൾ
അലസമായി റോഡരികിൽ പാർക്ക് ചെയ്യുന്നു .
കുട്ടികളുടെ
സംരക്ഷണത്തിന്
ഒരു
സാമൂഹ്യ
സേവനമെന്നനിലയിൽ
ഹൈസ്കൂൾ
ജങ്ഷനിൽ റോഡിൽ വേഗത നിയന്ത്രിക്കുന്നതിന് പഞ്ചായത്ത് അധികാരികളും പോലീസും സേവനതല്പരരായ സംഘടനകളും മുന്നിട്ടിറങ്ങി ഞങ്ങളെ സഹായിക്കണമെന്ന്
അപേക്ഷിക്കുന്നു.ആരും സഹായത്തിനില്ലെങ്കിൽ
ഞങ്ങൾ
ഈ
പിഞ്ചുകുട്ടികൾ
തന്നെ
കച്ചകെട്ടിയിറങ്ങേണ്ടിവരും
.
എന്ന്
,
നിഗില,
സീഡ് റിപ്പോർട്ടർ
,
എ
യു
പി
സ്കൂൾ
മുള്ളേരിയ
.
No comments:
Post a Comment