Thursday, 25 August 2016

             ഏതാണ് മുഖ്യം ?
            പഠനം മുഖ്യമാണ് .അതിനേക്കാൾ മുഖ്യം ശുചിത്വമാണ് .മുള്ളേരിയ യു പി സ്കൂളിലേക്കു വരുന്ന വഴിയരികിൽ മാലിന്യങ്ങൾ കുന്നുകൂട്ടിയിരിക്കുന്നതു കാണുമ്പോൾ കുട്ടികൾ ആശങ്കയിലാണ് .കുട്ടികളുടെ പ്രശ്നങ്ങൾ ആരോട് പറയണമെന്നഅറിയാതെ   സങ്കടപെടുമ്പോളാണ് യു  പി സ്കൂളിലെ മാതൃഭൂമി സീഡ് പ്രവർത്തകർ കച്ചകെട്ടിയിറങ്ങിയത് . വാടക വീടുകളിൽ താമസിക്കുന്നവർ ഭക്ഷണശേഷിപ്പുകളും പ്ലാസ്റ്റിക്കുകളും നിക്ഷേപിക്കുന്നത് ദിനേശ് ബീഡി കമ്പിനിക്ക് താഴെ റോഡരികിലാണ് .മറ്റുള്ളവർക് മാർഗനിർദേശം നൽകേണ്ടുന്ന ഓഫീസധികാരികളടക്കം പലരും ദിനംപ്രതി പലതവണ ഇതിലൂടെ സഞ്ചരിക്കുമ്പോഴും ഇതൊന്നുO കണ്ടില്ലെന്നു നടിക്കുന്നു ..മഴക്കാലമായതിനാൽ മുകളിൽ നിന്നും ഇറങ്ങിവരുന്ന വെള്ളത്തിൽ മാലിന്യങ്ങൾ ഗജാനന എൽ പി സ്കൂളിലെയും സർക്കാർ ആസ്പത്രിയിലെയും മറ്റുള്ള വീട്ടുകാരുടെയും കിണറുകളിൽ എത്തി കുടിവെള്ളം മലിനമാക്കുന്നു .
          പഠനത്തിന്റെ  ഭാഗമായി ശുചിത്വമില്ലായ്മയെ കുറിച്ചൊരു കുറിപ്പ് തയ്യാറാക്കിയാലോ പോസ്റ്റർ വരച്ചാലോ ഇതിനു പരിഹാരമാകില്ലായെന്ന മുന്നറിവ്,   ദൗത്യം  ഞങ്ങൾ സീഡ് പ്രവത്തകർ ഏറ്റെടുത്തു കൊണ്ട് റോഡരികും പരിസരപ്രദേശവും മാലിന്യമുക്തമാക്കാൻ തീരുമാനിച്ചു. സ്വാതന്ത്രദിന തലേന്നായ നാളെ സ്കൂൾ പരിസരം പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുവാൻ സ്കൂളിലെ സീഡ് അംഗങ്ങൾ മുന്നിട്ടിറങ്ങുന്നു .
                                                                          നിഖില ,             
                                                                      സീഡ് റിപ്പോർട്ടർ ,


                                                           യു പി സ്കൂൾ മുള്ളേരിയ.








മുള്ളേരിയ യു പി സ്കൂളിലേക്ക് വരാനും  പോകുവാനും ഉപയോഗിക്കുന്ന പിൻവശത്തെ വഴി വളരെ മോശമാണെന്ന സത്യം നാം മനസിലാക്കി പ്രവർത്തിച്ചതിന്റെ ഫലം നമ്മൾ കണ്ടുവല്ലോ .പക്ഷെ അതിനേക്കാൾ കഷ്ടവും ഭയാനകവുമായ മുള്ളേരിയ -ഗാഡിഗുഡ്ഡെ റോഡി ലൂടെ ജീവൻ പണയപെടുത്തിക്കൊണ്ടാണ് ഞങ്ങളും ഞങ്ങളുടെ ചേച്ചി ചേട്ടന്മാരും സ്കൂളിലെത്തുന്നത് .മുള്ളേരിയ നഗരത്തിൽ നിന്നും തുടങ്ങി  ഹൈസ്കൂൾ ജങ്ഷൻ  വരെയുള്ള റോഡിൻറെ രണ്ടുവശവും നടന്നു പോകുവാനുള്ള സൗകര്യമില്ല.അറ്റകുറ്റപ്പണി സമയത്തു നടക്കാത്തതുകൊണ്ടുണ്ടായ കുഴികളിൽ നിന്നും രക്ഷനേടാൻ വാഹനം ലക്കും ലഗാനുംകെട്ട രീതിയിലാണ് സഞ്ചരിക്കുന്നത് .ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾ കുഴികളിൽ നിന്നും തെറിപ്പിക്കുന്ന അഴുക്കു വെള്ളവും ചെളിയും ഞങ്ങളുടെ യൂണിഫോമുകളിൽ പുരളുന്നത് നിത്യ സംഭവമാണ് .അലഞ്ഞു തിരിഞ്ഞു നടക്കുന്ന പട്ടികൾ എന്നും ഞങ്ങൾക്ക് ഭീഷണിയാവുന്നു .
          ആഴത്തിലുള്ള ഓവുചാലുകൾ നിർമ്മിച്ചാൽ ഒരു പരിധിവരെ റോഡിനെ സംരക്ഷിക്കാനാവും .മുള്ളേരിയ ജംഗ്ഷൻ മുതൽ കൃഷ്ണ നഴ്സിംഗ് ഹോം വരെയുള്ള റോഡിലേക്ക് പണിതുയർത്തിയ കെട്ടിടങ്ങളും വൈദ്യുതിത്തൂണുകളും  ഇതിനു തടസ്സമായിനിൽക്കുന്നു .വീഥി കുറഞ്ഞ സ്ഥലത്തു വാഹനങ്ങൾ അലസമായി  റോഡരികിൽ പാർക്ക് ചെയ്യുന്നു .
          കുട്ടികളുടെ സംരക്ഷണത്തിന് ഒരു സാമൂഹ്യ സേവനമെന്നനിലയിൽ ഹൈസ്കൂൾ ജങ്ഷനിൽ   റോഡിൽ വേഗത നിയന്ത്രിക്കുന്നതിന്  പഞ്ചായത്ത് അധികാരികളും പോലീസും സേവനതല്പരരായ സംഘടനകളും  മുന്നിട്ടിറങ്ങി ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.ആരും സഹായത്തിനില്ലെങ്കിൽ ഞങ്ങൾ പിഞ്ചുകുട്ടികൾ തന്നെ കച്ചകെട്ടിയിറങ്ങേണ്ടിവരും .
                                                              എന്ന് ,
                                                                                                   നിഗില,
                                                                                          സീഡ് റിപ്പോർട്ടർ ,

                                                                                യു പി സ്കൂൾ മുള്ളേരിയ .

 യു പി സ്കൂൾ മുള്ളേരിയ - മാതൃഭൂമി സീഡ് .


 സ്കൂൾ വഴിയരികിലുള്ള മാലിന്യ കൂമ്പാരം സീഡ് കോ ഓർഡിനേറ്റർ  എം.സാവിത്രി ടീച്ചറുടെ നേതൃത്വത്തിൽ സ്വാതന്ത്രദിനമായ ഇന്ന് 40 സീഡ്പ്രവർത്തകരും മുള്ളേരിയ ശിവശക്തി ക്ലബ് അംഗങ്ങളും ചേർന്ന് നീക്കംചെയ്തു .പി ടി  പ്രസിഡണ്ട് ശ്രീധരൻ ബേങ്ങത്തടുക്കയും സ്കൂൾഹെഡ്മാസ്റ്റർ അശോക അരളിത്തയും വേണ്ട മാർഗനിർദേശം നൽകി .

Tuesday, 9 August 2016

SHIVASHAKTHI ARTS CLUB MULLERIA DONATED HOSA DIGANTHA KANNADA DAILY TO THE SCHOOL

प्रेमचंद जन्मदिनोत्सव जुलाई ३१ 
प्रेमचंद जन्मदिनोत्सव का उद्घाटन स्कूल मैनेजर डा वि वि रमणा ने किया 

प्रेमचंद पुस्तकालय का उद्घाटन स्कूल मैनेजर डा वि वि रमणा ने किया 

Thursday, 4 August 2016



MATHRUBHOOMI "SEED"


മുള്ളേരിയ എ യു പി സ്കൂളിലെ മാതൃഭൂമി  "സീഡ്" പ്രവർത്തനത്തിന്റെ അനുബന്ധ പ്രവർത്തനങ്ങളിൽ കോ ഓർഡിനേറ്റർ സാവിത്രി ടീച്ചറുടെ കൂടെ സ്കൂൾ കുട്ടികളും ശിവശക്തി ക്ലബ് അംഗങ്ങളും പങ്കെടുത്തു .കദളി വാഴത്തൈകൾ വെച്ച് പിടിപ്പിച്ചു .വിവിധ തരം മാവിൻ തൈകൾ വിദ്യാർത്ഥികൾ  തങ്ങളുടെ പറമ്പിൽ നിന്നും കൊണ്ടുവന്നു നട്ടു.



MATHRUBHOOMI "SEED"
നാട്ടു മാവ്‌ - എ യു പി സ്കൂള്  മുള്ളേരിയ


നഷ്ടമായിക്കൊണ്ടിരിക്കുന്ന നാട്ടുനമകൾ നിലനിർത്താനുള്ള പ്രവർത്തങ്ങളുടെ ഭാഗമായി മാതൃഭൂമിയുടെ  സീഡ്  2016-17 നാട്ടു മാവ്‌ വര്ഷാചരണത്തിന്റെ  എ യു പി സ്കൂൾ  മുള്ളേരിയയിയിലെ ആരംഭം പി ടി എ പ്രസിഡന്റ് ശ്രീ .ശ്രീധരൻ ബേങ്ങത്തടുക്കയുടെ അധ്യക്ഷതയിൽ   സ്കൂൾ മാനേജർ ഡോക്ടർ .വി.വി.രമണ നിർവഹിച്ചു. സീഡ്  സ്കൂൾ  കോ ഓർഡിനേറ്റർ  ശ്രീമതി .എം .സാവിത്രി ടീച്ചർ ,ഹെഡ്മാസ്റ്റർ അശോകൻ അരളിത്തായ ,അബ്ദുൾറഹിമാൻ,അരവിന്ദാക്ഷൻ,എൻ.ഗോപാലകൃഷ്ണ എന്നിവർ പ്രസംഗിച്ചു.സീഡ് റിപ്പോർട്ടർ നിഖിലയുടെ  നേതൃത്വത്തിൽ വിവിധതരം  മാവിൻ തൈകൾ നട്ടുപിടിപ്പിച്ചു.പരിസ്ഥിതി സംരക്ഷണത്തിനായി ജില്ലാ പഞ്ചായത്തിന്റെ "കുട്ടിവനം"പദ്ധതി സാവിത്രി ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിൽ ആരംഭിച്ചിട്ടുണ്ട് .ഔഷധ ചെടികളും കദളി വാഴകളും വച്ച് പിടിപ്പിച്ചിട്ടുണ്ട്.