Tuesday, 5 June 2018















മുള്ളേരിയ എ യു പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ   ലോക പരിസ്ഥിതി ദിനാചരണം നടത്തി . .ഹെഡ്മാസ്റ്റർ അശോക അരളിതയായുടെ   അധ്യക്ഷതയിൽ  കാറഡുക്ക ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി .കെ .രേണുകാദേവി ഉത്ഘാടനം നിർവഹിച്ചു .കേരള വനം വകുപ്പ് നൽകിയ വിവിധയിനം വൃക്ഷതൈകൾ സ്കൂൾ കോമ്പൗണ്ടിനകത്തു പ്രേത്യേകം ഒരുക്കിയ സ്ഥലത്തു കുട്ടികൾ നട്ടുപിടിപ്പിച്ചു .
            തൈകളുടെ സംരക്ഷണവും സ്കൂളിലും വീടുകളിലും പ്ലാസ്റ്റിക് നിർമാർജനം ഉറപ്പുവരുത്തുവാനും കുട്ടികളും അധ്യാപകരും പ്രതിജ്ഞ എടുത്തു .അതിനു ശേഷം കുട്ടികൾക്കു പരിസ്ഥിതി ക്വിസ് മത്സരം നടത്തി .
          സീഡ് കോ ഓർഡിനേറ്റർ സാവിത്രി ടീച്ചർ ,സീഡ് റിപ്പോർട്ടർ അഖില ,അരവിന്ദാക്ഷൻ.സി പി .കെ  ,എൻ .ഗോപാലകൃഷ്ണൻ ,പ്രേമ ,പദ്മ ,ഗുരുവായൂരപ്പ ഭട്ട്  എന്നിവർ സംസാരിച്ചു .

Friday, 1 June 2018

2018  മുള്ളേരിയ എ യു പി  സ്കൂൾ  പ്രവേശനോത്സവം ."നവാഗതർക്ക് സ്വാഗതം "


















Sunday, 20 May 2018

തുളുനാട്  മാസിക 13 മാത് അവാർഡ് ദാനവും പുസ്തകപ്രകാശനവും ഇന്ന് കാഞ്ഞങ്ങാട് നടന്നു .മുൻ എം എൽ  എ ശ്രീ .കെ വി കുഞ്ഞിരാമൻ ഉത്ഘാടനം  ചെയ്ത ചടങ്ങിൽ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ ശ്രീ വി വി രമേശൻ കൃഷ്ണചന്ദ്ര സ്മാരക വിദ്യാഭ്യാസ അവാർഡ് 2018     എ യു പി എസ് മുള്ളേരിയയിലെ ശ്രീമതി എം സാവിത്രി ടീച്ചർക്കു   നൽകി .


Tuesday, 27 February 2018

ജലസംരക്ഷണം ,മണ്ണ് സംരക്ഷണം ,മരങ്ങളുടെ സംരക്ഷണം -അതിലൂടെ പ്രകൃതി സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി മുള്ളേരിയ എ യു പി സ്കൂളിലെ  എക്കോക്ലബ്ബിന്റെ  നേതൃത്വത്തിൽ കേരള വനം വകുപ്പിന്റെ സഹകരണത്തോടെ  പരപ്പ ദേലംപാടിയിലുള്ള പരിസ്ഥിതി പഠനകേന്ദ്രത്തിലേക്കു ഒരു പഠനയാത്ര നടത്തി .47 കുട്ടികളും ഹെഡ്മാസ്റ്റർ അശോക അരളിത്തായ ,മദർ പി ടി എ പ്രസിഡന്റ് ശ്രീമതി സന്ധ്യ ,കൺവീനർ സാവിത്രി ടീച്ചർ  ,ജ്യോതി മാത്യു ,എക്സിക്യൂട്ടീവ് മെമ്പർ പൂർണിമ എന്നിവർ അനുഗമിച്ചു .
  അസിസ്റ്റന്റ് ഫോറസ്ററ് ഓഫീസർ ശ്രീ .സത്യൻ ,ഭാസ്കരൻ മാസ്റ്റർ ,നിഷാന്ത് മാസ്റ്റർ എന്നിവർ പ്രകൃതിയും മനുഷ്യരും ജന്തുജാലങ്ങളും പരസ്പരം ബന്ധിതരാണെന്നും വനം സംരക്ഷിക്കേണ്ടുന്ന ആവശ്യകതെയെ കുറിച്ച് ബോധ വത്കരണം നടത്തുകയും ചെയ്തു .ജൈവ വൈവിധ്യ കലവറയായ പരപ്പ റിസേർവ് വനത്തിലൂടെയും തൂക്കുപാലത്തിലുടെയുമുള്ള സഞ്ചാരം കുട്ടികളിൽ അറിവിന്റെ നിറകുടമായി മാറി .