Tuesday, 27 February 2018

ജലസംരക്ഷണം ,മണ്ണ് സംരക്ഷണം ,മരങ്ങളുടെ സംരക്ഷണം -അതിലൂടെ പ്രകൃതി സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി മുള്ളേരിയ എ യു പി സ്കൂളിലെ  എക്കോക്ലബ്ബിന്റെ  നേതൃത്വത്തിൽ കേരള വനം വകുപ്പിന്റെ സഹകരണത്തോടെ  പരപ്പ ദേലംപാടിയിലുള്ള പരിസ്ഥിതി പഠനകേന്ദ്രത്തിലേക്കു ഒരു പഠനയാത്ര നടത്തി .47 കുട്ടികളും ഹെഡ്മാസ്റ്റർ അശോക അരളിത്തായ ,മദർ പി ടി എ പ്രസിഡന്റ് ശ്രീമതി സന്ധ്യ ,കൺവീനർ സാവിത്രി ടീച്ചർ  ,ജ്യോതി മാത്യു ,എക്സിക്യൂട്ടീവ് മെമ്പർ പൂർണിമ എന്നിവർ അനുഗമിച്ചു .
  അസിസ്റ്റന്റ് ഫോറസ്ററ് ഓഫീസർ ശ്രീ .സത്യൻ ,ഭാസ്കരൻ മാസ്റ്റർ ,നിഷാന്ത് മാസ്റ്റർ എന്നിവർ പ്രകൃതിയും മനുഷ്യരും ജന്തുജാലങ്ങളും പരസ്പരം ബന്ധിതരാണെന്നും വനം സംരക്ഷിക്കേണ്ടുന്ന ആവശ്യകതെയെ കുറിച്ച് ബോധ വത്കരണം നടത്തുകയും ചെയ്തു .ജൈവ വൈവിധ്യ കലവറയായ പരപ്പ റിസേർവ് വനത്തിലൂടെയും തൂക്കുപാലത്തിലുടെയുമുള്ള സഞ്ചാരം കുട്ടികളിൽ അറിവിന്റെ നിറകുടമായി മാറി .








No comments:

Post a Comment