മനുഷ്യന്റെയും
ഭൂമിയിലെ സർവ ജൈവ വൈവിധ്യങ്ങളുടെയും നിലനിൽപിന് തന്നെ അത്യന്താപേക്ഷിതമായതും
നാടിൻറെ സർവ പുരോഗതിക്കും അടിസ്ഥാനമായതുമായ നമ്മുടെ പുഴകളെ സംരക്ഷിക്കേണ്ടത് നാം
ഓരോരുത്തരുടെയും ഉത്തരവാദിത്യമാണെന്നു
ബോധവല്കരിക്കുവാൻ മുള്ളേരിയ എ യു പി
സ്കൂളിലെ "സീഡ് ' കുട്ടികൾ കാറഡുക്ക അടുക്കത്തൊട്ടിയിലെ പയസ്വിനി
പുഴക്കരയിലെത്തി .പുഴയെ സംരക്ഷിച്ചുനിർത്തുന്നത് അതിന്റെ അടിയിലെ മണൽ പരപ്പാണ്. അതാണ് യാതൊരുവിധ നിയന്ത്രണവും ഇല്ലാതെ മണൽ മാഫിയകൾ
കോരിയെടുക്കുന്നത് .അതുമൂലം വെള്ളത്തിലെ ജീവിവർഗമടക്കം പലതും നശിക്കുന്നു . കാർഷിക മേഖലയെ തകർക്കുന്നു.പ്ലാസ്റ്റിക്കടക്കമുള്ള
ഖരമാലിന്യങ്ങൾ പുഴയിലേക്ക്
വലിച്ചെറിയുന്നു .കാസറഗോഡ് നഗരം മുഴുവൻ കുടിവെള്ളം എത്തിക്കുന്ന
ബാവിക്കരയിലെ പദ്ധതിയടക്കം മലിനമാകുവാൻ ഇതിടയാക്കുന്നു .
പയസ്വിനി പുഴ
മാലിന്യമുക്തമാക്കി സംരക്ഷിക്കുവാനും മണൽ വാരുന്നത് തടയുവാനും തീരങ്ങൾ കൈയേറുന്നതു
എതിർക്കുവാനും ജാഗരൂകരാവുന്നതിനു
കടുമനയിലെയും അടുക്കത്തൊട്ടിയിലെയും
ക്ലബ്ബ്കളുടെയും നാട്ടുകാരുടെയും സഹായം ഉറപ്പുവരുത്തിയാണ് കുട്ടികൾ പുഴക്കരയിൽ നിന്നും മടങ്ങിയത് .
പി ടി എ
പ്രസിഡന്റ് ശ്രീ.കേശവ മണിയാണി ,സീഡ് കോ ഓർഡിനേറ്റർ എം സാവിത്രി ടീച്ചർ ,റിപ്പോർട്ടർ അഞ്ജലി ബാബുവും ഇരുപതു കുട്ടികളും പങ്കെടുത്തു .
No comments:
Post a Comment