എ യു പി എസ് മുള്ളേരിയയിൽ
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഹിന്ദി ദിനാചരണം വിപുലമായ
രീതിയിൽ ആചരിച്ചു .
ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കപ്പെട്ടത് 14.09.1949നാണ്. ഹിന്ദിയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനും രാജ്യത്തിന്റെ ഔദ്യോഗിക
ഭാഷയായി അതിനെ വ്യാപിപ്പിക്കുന്നതിനും സുപ്രധാന സംഭാവന നൽകി യ ബീഹാർ രാജേന്ദ്ര സിംഹായുടെ, 50-ം ജന്മദിന(14-09-1949) മുതൽ "ഹിന്ദി-ദിന" ആഘോഷിക്കുകയും ചെയ്തു. ലോകത്തെ ഏറ്റവുമധികം സംസാരിക്കുന്ന രണ്ടാമത്തെ ഭാഷ ഹിന്ദിയാണ്.
ഹിന്ദി ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനും
പ്രചരിപ്പിക്കുന്നതിനും അടുത്ത തലമുറയ്ക്ക് അതിന്റെ
പ്രാധാന്യവും കൈമാറുന്നതിനായി ഇത് സഹായിക്കുന്നു.
ഈ ദിവസങ്ങളിൽ നടക്കുന്ന
ഉത്സവങ്ങൾ, പരിപാടികൾ,
മത്സരങ്ങൾ, മറ്റ് സേവനങ്ങൾ എന്നിവ അതിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നു . ഇന്ത്യൻ ജനതയുടെ പൊതുവായ വേരുകളുടെയും
ഐക്യത്തിന്റെയും ദേശാഭിമാനമാതൃകയാണ് ഈ ആഘോഷം.
പി ടി എ പ്രസിഡന്റ്
ശ്രീ കേശവ മണിയാണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ മാനേജർ
ഡോക്ടർ വി വി രമണ ഉദ്‌ഘാടനം ചെയ്തു .ഹൊസ്ദുർഗ് ബി ആർ
സി ട്രൈനെർ ശ്രീ ജനാർദ്ദനൻ വെള്ളച്ചാൽ ക്ലാസ്സെടുത്തു .ഹെഡ്മാസ്റ്റർ അശോക അരളിത്തായ , ഹിന്ദി ടീച്ചർ എം സാവിത്രി ,ഗോപാലകൃഷ്ണ .എൻ ,ചേതന ബി ,പ്രേമ ,മഞ്ജുള, കരുണാകരൻ എ എന്നിവർ സംസാരിച്ചു .കുട്ടികൾക്ക് വേണ്ടി പോസ്റ്റർ രചന മത്സരവും ദേശഭക്തിഗാനാലാപന മത്സരവും നടത്തി വിജയികൾക്ക് സമ്മാനവിതരണം ചെയ്തു
പ്രോത്സാഹിപ്പിച്ചു .
No comments:
Post a Comment