Saturday, 30 September 2017




                   അകന്നു പോകുന്ന നാട്ടുനന്മകൾ തിരികെ കൊണ്ടുവരാനുള്ള എ യു പി സ്കൂൾ മുള്ളേരിയയിലെ  സീഡ് കുട്ടികളുടെ പ്രയത്നം ഫലം കാണുന്നു .കഴിഞ്ഞ വര്ഷം ആരംഭിച്ച "നാട്ടുമാവിൻചോട്ടിൽ " എന്ന പദ്ധതിയിലൂടെ കുട്ടികൾ സംഭരിച്ച നാട്ടുമാങ്ങയുടെ  അണ്ടികൾ മുളപ്പിച്ച തൈകൾ  മുള്ളേരിയ  പോസ്റ്റോഫീസിന്റെ അധീനതയിലുള്ള   സ്ഥലത്തു  വെച്ച് പിടിപ്പിച്ചു . കൂട്ടത്തിൽ പോയ വർഷത്തിൽ നട്ട മാവുകളെ സംരക്ഷിക്കുന്നുമുണ്ട് .ഗോമാവ് , കടുമാവ്‌,  മൂവാണ്ടൻമാവ് , മൂവാണ്ടൻമാവ് ,ചക്കര മാവ് , പുളിയന്മാവ്  ,കപ്പമാവ്,ചേര്യന്മാവു,തേൻമാവ്  തുടങ്ങിയവയാണ് നട്ടത്.
                             മുള്ളേരിയ സബ് പോസ്റ്റ്മാസ്റ്റർ ശ്രീ. ടി .കൃഷ്ണന് സീഡ് റിപ്പോർട്ടർ അഞ്ജലി  ബാബു തൈകൾ നൽകി കൊണ്ട് പ്രവർത്തനോത്ഘാടനം നിർവഹിച്ചു .പി ടി എ പ്രസിഡന്റ്  കേശവ മണിയാണി , സീഡ് കോ ഓർഡിനേറ്റർ എം സാവിത്രി , യു. മനോഹര , വൈഷ്ണവ് ,അഭിനന്ദൻ ,വൈശാഖ് ,ശ്രീകാന്ത് ,അഖില ,പ്രജ്ഞ ,പ്രജിത,സുനിത ,സൗരവ് ,ധനുഷ് ,റിജേഷ് ,ധനുഷ്‌കുമാർ ,അർച്ചന ,സുമിത ,ഉണ്ണികൃഷ്ണൻ ,സുജേഷ്കുമാർ ,രോഹിത് ,സുജേഷ്  എന്നിവർ നേതൃത്വം നൽകി.








മനുഷ്യന്റെയും ഭൂമിയിലെ സർവ ജൈവ വൈവിധ്യങ്ങളുടെയും നിലനിൽപിന് തന്നെ അത്യന്താപേക്ഷിതമായതും നാടിൻറെ സർവ പുരോഗതിക്കും അടിസ്ഥാനമായതുമായ നമ്മുടെ പുഴകളെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും  ഉത്തരവാദിത്യമാണെന്നു ബോധവല്കരിക്കുവാൻ മുള്ളേരിയ എ  യു പി സ്കൂളിലെ "സീഡ് ' കുട്ടികൾ  കാറഡുക്ക അടുക്കത്തൊട്ടിയിലെ പയസ്വിനി പുഴക്കരയിലെത്തി .പുഴയെ സംരക്ഷിച്ചുനിർത്തുന്നത് അതിന്റെ അടിയിലെ മണൽ പരപ്പാണ്. അതാണ്  യാതൊരുവിധ നിയന്ത്രണവും ഇല്ലാതെ മണൽ മാഫിയകൾ കോരിയെടുക്കുന്നത് .അതുമൂലം വെള്ളത്തിലെ ജീവിവർഗമടക്കം പലതും നശിക്കുന്നു . കാർഷിക മേഖലയെ തകർക്കുന്നു.പ്ലാസ്റ്റിക്കടക്കമുള്ള ഖരമാലിന്യങ്ങൾ പുഴയിലേക്ക്  വലിച്ചെറിയുന്നു .കാസറഗോഡ് നഗരം മുഴുവൻ കുടിവെള്ളം എത്തിക്കുന്ന ബാവിക്കരയിലെ പദ്ധതിയടക്കം മലിനമാകുവാൻ ഇതിടയാക്കുന്നു .
പയസ്വിനി പുഴ മാലിന്യമുക്തമാക്കി സംരക്ഷിക്കുവാനും മണൽ വാരുന്നത് തടയുവാനും തീരങ്ങൾ കൈയേറുന്നതു എതിർക്കുവാനും  ജാഗരൂകരാവുന്നതിനു കടുമനയിലെയും  അടുക്കത്തൊട്ടിയിലെയും ക്ലബ്ബ്കളുടെയും നാട്ടുകാരുടെയും സഹായം ഉറപ്പുവരുത്തിയാണ് കുട്ടികൾ  പുഴക്കരയിൽ നിന്നും മടങ്ങിയത് .
പി ടി എ പ്രസിഡന്റ് ശ്രീ.കേശവ മണിയാണി ,സീഡ് കോ ഓർഡിനേറ്റർ എം സാവിത്രി ടീച്ചർ ,റിപ്പോർട്ടർ അഞ്ജലി ബാബുവും  ഇരുപതു കുട്ടികളും പങ്കെടുത്തു .





Sunday, 24 September 2017







എ യു പി സ്കൂൾ മുള്ളേരിയയിലെ  സീഡ് കുട്ടികൾ ഒരുക്കിയ ശലഭോദ്യാനം  ജൈവവൈവിധ്യങ്ങളാൽ സമൃദ്ധമായിരിക്കുകയാണ് .പഠനത്തിനിടയിൽ  വീണുകിട്ടുന്ന ഇടവേളകളിൽ  കുട്ടികൾ പൂന്തോട്ടം പരിപാലിക്കുവാൻ സമയം കണ്ടെത്തുന്നു .പൂക്കൾക്കിടയിലെ  കളകൾ പറിച്ചുകളയുന്നതും സംരക്ഷിക്കുന്നതും കുട്ടികൾ തന്നെയാണ്. ഉച്ചഭക്ഷണ സമയത്തുള്ള  പാഴായി പോകുന്ന വെള്ളം ജലസേചനത്തിനുപയോഗിക്കുന്നു.          
             സ്കൂളിലെ കുട്ടിവനത്തിലും ഉദ്യാനത്തിലുമുള്ള  പൂക്കളിൽനിന്നും  മധുരം നുണയുവാൻ ദിവസവും നിരവധി തരത്തിലുള്ള ചിത്രശലഭങ്ങൾ എത്തിച്ചേരുന്നത്  കുട്ടികളിൽ ആനന്ദവും  അതിലുപരി അവയെ സംരക്ഷിക്കുന്നതിലുള്ള സംതൃപ്തിയും  നേടികൊടുക്കുന്നു. കൂടാതെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ  മാലിന്യം വലിച്ചെറിയുന്നത്  തടയുവാനും ഇത്തരം പദ്ധതികൾ ഉപകരിക്കുന്നു .
     സീഡ്  കോ ഓർഡിനേറ്റർ എം സാവിത്രിയും റിപ്പോർട്ടർ  അഞ്ജലി ബാബുവും  കൂടെ വൈഷ്ണവ് ,വിശാഖ് ,സരത്ക്കൃഷ്ണ, പ്രജിത, പ്രജ്ഞ ,ഉണ്ണികൃഷ്ണൻ ,പ്രജേത്,,സുജേഷ്, ധനുഷ് ,മിഥുന ,നിഹാൽ അബ്ദുല്ല , സ്റ്റേബിൻ തോമസ്,പൂർണേഷ്, അജേഷ് ,നിവേദ്, ശാലിനി ,അർച്ചന ,സ്നേഹ ബാബു ,സഞ്ജന  എന്നീ കുട്ടികളും നേതൃത്വം നൽകി.