കുട്ടിവനം
ആഗോള താപന നിവാരണ ചര്ച്ചകൾ നാട് നീളെ കാടുകയറുമ്പോൾകോൺക്രീറ്റ് നിർമ്മാണത്തിൽ മാത്രം ശ്രദ്ധ ചെലുത്തുന്ന നമ്മുടെസമൂഹത്തിൽ,നാളെയുള്ളവർക്കെങ്കി ലും ഒരു തണൽ വേണമെന്ന ഉദ്ദേശശുദ്ധിയുള്ള മുള്ളേരിയ എ യു പി സ്കൂളിലെ "സീഡ് " കുട്ടികളുടെ കുഞ്ഞുകൈകൾ തങ്ങളുടെ "കുട്ടിവനം" നിലനിർത്താനുള്ള മുന്നൊരുക്കത്തിൽ. സീഡ്കോ ഓർഡിനേറ്റർ സാവിത്രി ടീച്ചർ നേതൃത്വം കൊടുക്കുന്നു ..കാസറഗോഡ്ജില്ലാ പഞ്ചായത്തിൻറെ കീഴിൽ കേരള ഗ്രാമീൺ ബാങ്കിന്റെ സഹായത്തോടെകഴിഞ്ഞ വർഷം തുടങ്ങിയ കുട്ടിവനത്തിൽ നാട്ടുമാവുകൾ , കൊന്ന, നെല്ലി,മന്ദാരം ,ചെമ്പരത്തി , ലക്ഷ്മിതരു മുതലായ മരങ്ങൾക്കൊപ്പം വിവിധ ഔഷധചെടികളും കദളി വാഴകളും വെച്ച് പിടിപ്പിച്ചിട്ടുണ്ട് .
വിജനമായ സ്ഥലങ്ങളിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്തടയുക ,മഴവെള്ളം തടഞ്ഞു നിർത്തുക ,വരും തലമുറകൾക്കു തണൽ ഒരുക്കുകതുടങ്ങിയ ഉദ്ദേശത്തോടെ തുടങ്ങിയതാണ് പദ്ധതി .
നിഗില. പി
സീഡ് റിപ്പോർട്ടർ,
No comments:
Post a Comment