Sunday, 17 September 2017



                 എ യു പി എസ് മുള്ളേരിയയിൽ  ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഹിന്ദി ദിനാചരണം വിപുലമായ രീതിയിൽ  ആചരിച്ചു .
            ഹിന്ദി ഇന്ത്യയുടെ  ഔദ്യോഗിക ഭാഷയായി അംഗീകരിക്കപ്പെട്ടത്  14.09.1949നാണ്. ഹിന്ദിയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനും രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയായി അതിനെ വ്യാപിപ്പിക്കുന്നതിനും സുപ്രധാന സംഭാവന നൽകി യ  ബീഹാർ രാജേന്ദ്ര സിംഹായുടെ, 50-ം ജന്മദിന(14-09-1949)   മുതൽ "ഹിന്ദി-ദിന" ആഘോഷിക്കുകയും ചെയ്തു. ലോകത്തെ ഏറ്റവുമധികം സംസാരിക്കുന്ന രണ്ടാമത്തെ ഭാഷ ഹിന്ദിയാണ്.
           ഹിന്ദി ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും അടുത്ത തലമുറയ്ക്ക് അതിന്റെ പ്രാധാന്യവും കൈമാറുന്നതിനായി ഇത് സഹായിക്കുന്നു. ഈ ദിവസങ്ങളിൽ നടക്കുന്ന ഉത്സവങ്ങൾ, പരിപാടികൾ, മത്സരങ്ങൾ, മറ്റ് സേവനങ്ങൾ എന്നിവ അതിന്റെ പ്രാധാന്യം  എടുത്തുകാട്ടുന്നു . ഇന്ത്യൻ ജനതയുടെ  പൊതുവായ വേരുകളുടെയും ഐക്യത്തിന്റെയും ദേശാഭിമാനമാതൃകയാണ് ഈ ആഘോഷം.  
                പി ടി എ പ്രസിഡന്റ്  ശ്രീ കേശവ മണിയാണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  സ്കൂൾ മാനേജർ  ഡോക്ടർ വി വി രമണ ഉദ്‌ഘാടനം ചെയ്തു .ഹൊസ്ദുർഗ്  ബി ആർ  സി  ട്രൈനെർ  ശ്രീ ജനാർദ്ദനൻ വെള്ളച്ചാൽ  ക്ലാസ്സെടുത്തു .ഹെഡ്മാസ്റ്റർ അശോക അരളിത്തായ , ഹിന്ദി ടീച്ചർ എം സാവിത്രി ,ഗോപാലകൃഷ്ണ .എൻ ,ചേതന ബി ,പ്രേമ ,മഞ്ജുള, കരുണാകരൻ എ എന്നിവർ സംസാരിച്ചു .കുട്ടികൾക്ക് വേണ്ടി  പോസ്റ്റർ രചന മത്സരവും   ദേശഭക്തിഗാനാലാപന മത്സരവും  നടത്തി വിജയികൾക്ക് സമ്മാനവിതരണം ചെയ്തു പ്രോത്സാഹിപ്പിച്ചു .







Sunday, 10 September 2017

ഈ വർഷത്തെ ഓണം നാളിൽ മുള്ളേരിയ  അംഗൻവാടി കുട്ടികൾക്ക് ഓണസദ്യ ഒരുക്കുവാനുള്ള സാധനസാമഗ്രികൾ സീഡ് കുട്ടികൾ നൽകി .സീഡ് കുട്ടികളും  കോ ഓർഡിനേറ്റർ എം സാവിത്രിയും പി ടി എ പ്രസിഡന്റ് കേശവ മണിയാണിയും പ്രധാന അധ്യാപകൻ അശോക അരളിത്ത)യയും സംബന്ധിച്ചു .

















       എ യു പി സ്കൂൾ മുള്ളേരിയയിലെ സീഡ് കുട്ടികൾ ഔഷധ സസ്യ പരിപാലനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിന്റെ ഭാഗമായി സസ്യങ്ങളെയും അതിന്റെ ഗുണങ്ങളെയും അത് നിലനിർത്തുന്നതിൽ സമൂഹത്തിൽ കുട്ടികൾക്കുള്ള പങ്കിനെക്കുറിച്ചും  ബോധവത്കരണം നടത്തുന്നതിനായി മുള്ളേരിയ കാർത്തിക ക്ലിനിക്കിലെ ഡോക്ടർ ശിവകുമാറിന്റെ വീട്ടിലുള്ള ഔഷധ തോട്ടത്തിൽ സന്ദർശനം  നടത്തി.സീഡ് കോ ഓർഡിനേറ്റർ സാവിത്രി ടീച്ചറുടെ നേതൃത്വം നൽകി .ഹെഡ്മാസ്റ്റർ അശോക അരളിത്തായ ,പി ടി എ പ്രസിഡന്റ് കേശവ മണിയാണി , സയൻസ് ക്ലബ്ബിന്റെ ചുമതലയുള്ള പ്രേമ  ടീച്ചർ , മദർ പി ടി എ പ്രസിഡന്റ്  സന്ധ്യ ,റിപ്പോർട്ടർ അഞ്ജലി ബാബു എന്നിവരും 40 കുട്ടികളും പങ്കെടുത്തു .
     കുട്ടികൾ തയ്യാറാക്കിയ ഔഷധ സസ്യ വിവരണ രേഖ
----------------------------------------------------------------------------------
പേര്  
                                                                                   
  (   
ഉപയോഗം)
ഏകനായക -                  പ്രമേഹം .
ചങ്ങലപരണ്ട-      എല്ലു പൊടിഞ്ഞാൽ
ഓരില-            വാദരോഗം
മുത്തൽ             ബുദ്ധിശക്തി
കണിക്കൊന്ന -       ചർമരോഗം
ചിറ്റാമൃത്--                               -എല്ലാവിധ  പനി
കീഴാർനെല്ലി -                      കരൾ സംബന്ധരോഗം (മഞ്ഞപിത്തം )
കറ്റാർവാഴ -                ജൗണ്ടിസ്,സ്കിൻ ,ലിവർ  മുതലായവ
പുളിയരൽ--  ജീർണം
വാദംകൊല്ലി -വാദരോഗം
പനിക്കൂർക്ക -ചുമ ,പനി
ചെറൂള --മൂത്രക്കല്ല്
കടലാടി -മൂത്രതടസ്സം ,മൂക്കുകെട്ടു ,,ജീർണശക്തി
ആവണക്ക് --വാദം ,മുടി വളരുവാൻ
ജലബ്രഹ്മി -ബുദ്ധിശക്തി
താമര --പിത്തരോഗം 
പൂവാംകുരുന്ന്--പനി
കാട്ടുനാരകം -പിത്തരോഗം
ക്കൈയെണ്ണി -മുടി വളരുവാൻ
ചെറു ചീര -- കിഡ്നി രോഗത്തിന്
തൊട്ടാവാടി -രക്തസ്രാവം
ഉറൂക്കി --വാദം
കുറുന്തോട്ടി-----വാദം
മുട്ടമാണിങ്ങ--പിത്തം
മുയൽചെവി--കൃമി രോഗം
തവര---  രക്ത വർധനക്ക്
ഉമ്മത്തിൻകായി--വേദന ,ശ്വാസംമുട്ട് ,ചെപ്പട്ട വീക്കം
കറുക പുല്ല് -മൂത്ര തടസം ,മൂക്കിൽ ചോര വരുമ്പോൾ , ഹോമത്തിനും
മഞ്ഞൾ --എല്ലാ രോഗങ്ങൾക്കും
രാമച്ചം --പിത്തരോഗം ,മൂത്രം അനായാസം പോകുവാൻ ,ദാഹ ശമനത്തിന് ,
കാസമർദ്ദം--ചുമ ,ആവി പിടിക്കുവാൻ
കരിനെച്ചി --വാദം
നിലവേപ്പ് --പനി
കല്ലുവാഴ-  മൂത്രക്കല്ല്
വേപ്പ്--ചർമരോഗം
ഊങ്---ചർമരോഗം,, ഡീസൽ
നോനി ---കാൻസർ ,,മഞ്ഞപിത്തം
ലക്ഷ്മി തരു ----കാൻസർ
കൊറത്താൽ (കൊടിത്തൂവ )---അലർജി
എരിക്ക്---ചൊറിച്ചൽ
കസ്തുരിമഞ്ഞൾ ---സൗന്ദര്യ വർദ്ധിക്കുവാൻ
കൂവ --കുട്ടികളുടെ ആഹാരം
ആനകുറുന്തോട്ടി --വാദം
ആടലോടകം ---കഫം ,ചുമ


                                                                                     അഞ്ജലി ബാബു,
                                                                                      സീഡ് റിപ്പോർട്ടർ ,
                                                                           എ യു പി സ്കൂൾ  മുള്ളേരിയ












Wednesday, 6 September 2017









അധ്യാപനത്തിന്റെ ഔന്ന്യത്തം തേടി അറിവിന്റെയും  വിനയത്തിന്റെയും മകുടോദാഹരണമായ ബെള്ളൂർ  ഐത്തനടുക്കയിലെ സംസ്‌കൃതാചാര്യനായ  രാജഗോപാല പുണിഞ്ചിത്തായയുടെ       വീട്ടിൽ അധ്യാപകദിനത്തിൽ  എ യു പി സ് മുള്ളേരിയയിലെ സീഡ് കുട്ടികൾ  സന്ദർശനം നടത്തി .നാല് തലമുറകള്ക്ക്  അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ ഗുരുവര്യനെ  ആദരിക്കാനും വരും തലമുറകൾക്കു ഊർജ്ജം പകരുവാനുള്ള അനുഭവങ്ങൾ പങ്കുവെയ്ക്കുവാനുമാണ് സീഡ് കോ ഓർഡിനേറ്റർ  എം സാവിത്രിയുടെ നേതൃത്വത്തിൽ റിപ്പോർട്ടർ അഞ്ജലി ബാബു ,പി ടി എ  പ്രസിഡന്റ് കേശവ മണിയാണി ,പ്രധാന  അധ്യാപകൻ അശോക അരളിത്തായ ,വൈഷ്ണവ് ,ശരത്താകൃഷ്ണ ,വിശാഖ് ,പ്രജ്ഞ ,പ്രജിത,ഉണ്ണികൃഷ്ണൻ ,സുജേഷ് ,പ്രജേത് എന്നിവർ  നവതിയിലെത്തിയ  എഴുത്തുകാരനും വിവർത്തകനും സംസ്കൃത പണ്ഡിതനുമായ മാഷിന്റെ വീട്ടിലെത്തിയത്.