മുള്ളേരിയ എ യു പി സ്കൂളിലെ എല്ലാ ക്ലാസ്സ്മുറികൾക്കാവിശ്യമായ സീലിംഗ്
ഫാനുകൾ മുള്ളേരിയ ശിവശക്തി ക്ലബ് വിതരണം ചെയ്തു .സ്കൂൾ അസ്സെംബ്ലിയിൽ
വച്ചുനടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഡോക്ടർ വി വി രമണ ഫാനുകൾ സ്വീകരിച്ചു
.ക്ലബ് പ്രസിഡന്റ് സന്തോഷ് ,അവിനാശ് ,അഭിലാഷ് ,പി ടി എ പ്രസിഡന്റ് ശ്രീ
കേശവ മണിയാണി ,ഹെഡ്മാസ്റ്റർ അശോക അരളിതയാ ,സീഡ് കോ ഓർഡിനേറ്റർ എം
സാവിത്രി, ഗോപാലകൃഷ്ണ , എല്ലാ അധ്യാപകരും സംബന്ധിച്ചു .സ്കൂളിന്റെ
വികസനപ്രവർത്തനങ്ങളിൽ എന്നും പങ്കാളിയാവാറുള്ള ശിവശക്തി ക്ലബ്ബിനെ ചടങ്ങിൽ
അഭിനന്ദിച്ചു .സ്കൂൾ പരിസരവും മറ്റും സംരക്ഷിക്കുന്നതിൽ ഇവരുടെ പങ്കു
വളരെയധികം വിലപ്പെട്ടതാണ് .
ഇത്തരം പ്രവണതകൾ സമൂഹത്തിൽ മാതൃകയാവണമെന്നു ചടങ്ങിൽ ഡോക്ടർ വി വി രമണ പറഞ്ഞു.
ഇത്തരം പ്രവണതകൾ സമൂഹത്തിൽ മാതൃകയാവണമെന്നു ചടങ്ങിൽ ഡോക്ടർ വി വി രമണ പറഞ്ഞു.
No comments:
Post a Comment