Wednesday, 18 October 2017



               കാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിലെ  മുറ്റത്തും ടെറസ്സിലും  ആരംഭിച്ച  ഗ്രോ ബാഗിലുള്ള  പച്ചക്കറിത്തോട്ടത്തിന്റെ  പ്രവർത്തനമികവിനായി  അറിവുകൾ തേടി  എ യു പി സ്കൂളിലെ "സീഡ്" കുട്ടികൾ  ഗാഡിഗുഡ്ഡെ മൂലയിലുള്ള പഴയ കാല കർഷകമുത്തശ്ശി   85 വയസ്സുള്ള   ഗോപി അമ്മയുടെ   അടുത്തെത്തി .നെല്ല് ,പച്ചക്കറി ,വാഴ ,കിഴങ്ങുവർഗ്ഗങ്ങൾ,കവുങ്ങ് ,തെങ്ങു    തുടങ്ങി എല്ലാ കൃഷിയുടെയും വിത്തിടൽ ,വളമിറക്കൽ ,കളപറിക്കൽ,പരിപാലനം ,വിളവെടുപ്പ് വരെയുള്ള  കാര്യങ്ങൾ കുട്ടികൾ ചോദിച്ചു മനസ്സിലാക്കി തങ്ങളുടെ വീടുകളിൽ പ്രയോഗികമാക്കുവാൻ തീരുമാനിച്ചു . കാർഷിക ഉപകരണങ്ങൾ കണ്ടുമനസ്സിലാക്കി .
                 മുത്തശ്ശിയിൽ നിന്നും  വയലുകളിലെ ഞാറ്റുപാട്ടുകൾ  കേട്ടുപഠിച്ചും പുതിയ തലമുറയിലെ  പാട്ടുകൾ പാടികേൾപ്പിച്ചുമാണ് കുട്ടികൾ മടങ്ങിയത് . പുതുവസ്ത്രം  നൽകി ആദരിച്ചു.ഇന്ന് നമ്മുടെ ഇടയിൽ നിന്നും മറന്നുപോയ പഴമയുടെ പേരുകൾ ചോദിച്ചുമനസ്സിലാക്കി  കുട്ടികൾ ഒരു ഡിക്ഷണറി തയ്യാറാക്കിയിട്ടുണ്ട് .
                പി ടി എ പ്രസിഡന്റ്  ശ്രീ .കേശവ മണിയാണി , പ്രധാന അധ്യാപകൻ  അശോക അരളിത്തായ ,സീഡ് കോ ഓർഡിനേറ്റർ  എം സാവിത്രി ,റിപ്പോർട്ടർ അഞ്ജലി ബാബു വും 21 കുട്ടികളും സംഘത്തിലുണ്ടായിരുന്നു .

No comments:

Post a Comment