Wednesday, 18 October 2017



               കാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിലെ  മുറ്റത്തും ടെറസ്സിലും  ആരംഭിച്ച  ഗ്രോ ബാഗിലുള്ള  പച്ചക്കറിത്തോട്ടത്തിന്റെ  പ്രവർത്തനമികവിനായി  അറിവുകൾ തേടി  എ യു പി സ്കൂളിലെ "സീഡ്" കുട്ടികൾ  ഗാഡിഗുഡ്ഡെ മൂലയിലുള്ള പഴയ കാല കർഷകമുത്തശ്ശി   85 വയസ്സുള്ള   ഗോപി അമ്മയുടെ   അടുത്തെത്തി .നെല്ല് ,പച്ചക്കറി ,വാഴ ,കിഴങ്ങുവർഗ്ഗങ്ങൾ,കവുങ്ങ് ,തെങ്ങു    തുടങ്ങി എല്ലാ കൃഷിയുടെയും വിത്തിടൽ ,വളമിറക്കൽ ,കളപറിക്കൽ,പരിപാലനം ,വിളവെടുപ്പ് വരെയുള്ള  കാര്യങ്ങൾ കുട്ടികൾ ചോദിച്ചു മനസ്സിലാക്കി തങ്ങളുടെ വീടുകളിൽ പ്രയോഗികമാക്കുവാൻ തീരുമാനിച്ചു . കാർഷിക ഉപകരണങ്ങൾ കണ്ടുമനസ്സിലാക്കി .
                 മുത്തശ്ശിയിൽ നിന്നും  വയലുകളിലെ ഞാറ്റുപാട്ടുകൾ  കേട്ടുപഠിച്ചും പുതിയ തലമുറയിലെ  പാട്ടുകൾ പാടികേൾപ്പിച്ചുമാണ് കുട്ടികൾ മടങ്ങിയത് . പുതുവസ്ത്രം  നൽകി ആദരിച്ചു.ഇന്ന് നമ്മുടെ ഇടയിൽ നിന്നും മറന്നുപോയ പഴമയുടെ പേരുകൾ ചോദിച്ചുമനസ്സിലാക്കി  കുട്ടികൾ ഒരു ഡിക്ഷണറി തയ്യാറാക്കിയിട്ടുണ്ട് .
                പി ടി എ പ്രസിഡന്റ്  ശ്രീ .കേശവ മണിയാണി , പ്രധാന അധ്യാപകൻ  അശോക അരളിത്തായ ,സീഡ് കോ ഓർഡിനേറ്റർ  എം സാവിത്രി ,റിപ്പോർട്ടർ അഞ്ജലി ബാബു വും 21 കുട്ടികളും സംഘത്തിലുണ്ടായിരുന്നു .







Tuesday, 17 October 2017

"World Hand Wash Day" at  AUPS Mulleria inaugurated by Dr.Shivakumar Mulleria  with a lot of messages to the students and the teachers about the importance of the hand wash.
2017 HAND WASH DAY THEME IS--""OUR HANDS, OUR FUTURE"" .Deliver to the all students a piece of Soap by the "SEED"  of  mulleria .PTA President ,Headmaster,seed co-ordinator, all other teachers and staff participated.














ചെർക്കള-ജാൽസൂർ പാതയിലെ അപകടങ്ങൾ ഇല്ലാതാക്കണം
സീഡ് റിപ്പോർട്ടർ: അഞ്ജലി ബാബു

മുള്ളേരിയ: ചെർക്കള-ജാൽസൂർ സംസ്ഥാന പാത അപകടരഹിതമാക്കാൻ സീഡ് കുട്ടികൾ. ഏറെ അപകടം നടക്കുന്ന വണ്ണാച്ചെടവിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും തീരുമാനിച്ചു. പോലീസ്,ആർ.ടി.ഒ, പൊതുമാരാമത്ത് എന്നീ വകുപ്പുകൾക്ക് നിവേദനവും നൽകും. ബോവിക്കാനം മുതൽ മുള്ളേരിയ വരെയുള്ള 12. കി.മീ പാതയിൽ അപകടങ്ങൾ തുടർകഥയാണ്. ആറ് മാസത്തിനിയിൽ വണ്ണാച്ചെടവ് മുതൽ പതിമൂന്നാം മൈൽ വരയുള്ള ഒരു കി.മീ ദൂരത്ത് മാത്രം പത്തിലധികം അപകടങ്ങൾ നടന്നു. വണ്ണാച്ചെടവിൽ രണ്ട് ഭാഗത്തും ഇറക്കമുള്ള റോഡായതിനാൽ അമിത വേഗതയെടുക്കുന്നതാണ് അപകടകാരണം. വേഗത നിയന്ത്രണ സംവിധാനമില്ലാത്തതിനാലും ഈ ഭാഗത്തുള്ള വളവുകളും അപകടം കൂട്ടുന്നു. പെട്ടന്ന് മുന്നിൽ കാണുന്ന വാഹനത്തെ വെട്ടിക്കാൻ ശ്രമിക്കുന്നതിനിയിലാണ് വാഹനങ്ങൾ കുഴിയിലേക്ക് പതിക്കുന്നത്. ഞങ്ങൾ സീഡ് കുട്ടികൾ മുള്ളേരിയ മുതൽ ബോവിക്കാനം വരെ പാത സന്ദർശിക്കുകയും അപകട സാധ്യതകൾ പരിശോധിക്കുകയും ചെയ്തു. മുള്ളേരിയ പള്ളിക്ക് സമീപം, പൂവടുക്ക, കർമൻതോടി നാർളം, പതിമൂന്നാം മൈൽ, വണ്ണാച്ചെടവ്, നക്രംപാറ, കോട്ടൂർ മുളിയാർ കയറ്റം തുടങ്ങിയ ഇടങ്ങളാണ് ഏറെ അപകടസാധ്യതകളുള്ളതായി കണ്ടെത്തിയത്. അടുത്തിടെ ഏറെ അപകടം നടന്ന കാറഡുക്ക സ്‌കൂൾ കുട്ടികളുടെ ബസ് കാത്തിരിപ്പ് കേന്ദ്രമായ പതിമൂന്നാം മൈൽ, വണ്ണാച്ചെടവ് എന്നിവടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കാൻ നിവേദനം കൊടുക്കാനും തീരുമാനിച്ചു. മദ്യപിച്ച് വാഹനം ഓടിച്ചുവരുന്നവരും യുവാക്കളുടെ അപകടകരമായ രീതിയുള്ള ഡ്രൈവിങ്ങും നിയന്ത്രിക്കാൻ അധികൃതർ ശ്രദ്ധിക്കണം. ഈ മേഖലയിൽ സുരക്ഷ വേലിയും സൂചന ബോർഡും കാട് കയറിയതിനാൽ കാണുന്നില്ല. അപകടങ്ങൾ ഏറെ നടന്നിട്ടും ഇതുവരെയായി അപകടസാധ്യത കുറക്കാനുള്ള ഒരു സംവിധാനവും ഒരുക്കിയിട്ടുമില്ല. ചെർക്കള-ജാൽസൂർ പാതയിൽ പലയിടത്തും റോഡ് വരെ കാട് വളർന്ന് കിടക്കുന്നതിനാൽ  കാൽനടക്കാർക്ക് റോഡിലൂടെ നടക്കേണ്ടി വരുന്നതും അപകടത്തിന് ഇടയാക്കുന്നു. വളവുകൾ ഏറെയുള്ള റോഡിൽ മറ്റ് വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടങ്ങൾ ഏറെയും സംഭവിച്ചിട്ടുള്ളത്. സീഡ് അംഗങ്ങളായി കൂട്ടുകാരോടപ്പം സീഡ് കോർഡിനേറ്റർ സാവിത്രി ടീച്ചർ, പി.ടി.എ പ്രസിഡന്റ് കേശവ മണിയാണി എന്നിവരോടപ്പമാണ് അപകടസാധ്യതകൾ പഠനം നടത്തിയത്.  

Saturday, 14 October 2017









ദേശീയ തപാൽ വാരാഘോഷം -പോസ്റ്റ് ഓഫീസ് സന്ദർശിച്ചു .
-- -- -- -- -- -- -- -- -- -- -- -- -- -- -- -- -- -- -- -- -- -- -- -- -- -- -- -- -- -- -- -- -- -- -- -- -- -- -- -- -- -- -- --
ദേശീയ തപാൽ വാരാഘോഷത്തിന്റെ ഭാഗമായി മുള്ളേരിയ എ യു
പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പോസ്റ്റ്
ഓഫീസ് സന്ദർശനം നടത്തി.സ്കൂളിലെ പാഠഭാഗത്തെ ആസ്പദമാക്കി
തപാലാപ്പീസിന്റെ ചരിത്രവും പ്രവർത്തനവും നേരിട്ട് മനസിലാക്കുവാനാണ്
കുട്ടികൾ എത്തിയത് .
" ഹോബികളുടെ രാജാവെ"ന്നറിയപെടുന്ന സ്റ്റാമ്പ് കളക്ഷൻ
(ഫിലാറ്റലി ) , സ്വന്തം ഫോട്ടോ പതിച്ച മൈ സ്റ്റാമ്പ് പദ്ധതികളാണ്
കുട്ടികൾക്ക് ഏറെ ഹരമായതു .തപാൽ സ്റ്റാമ്പിന്റെ പിറവിയെക്കുറിച്ചുള്ള
വിവരണം കുട്ടികൾക്ക് പുതിയൊരു അനുഭമായിരുന്നു .
സ്കൂളിലെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കുട്ടികൾ
പ്രധാനമന്ത്രിക്കു പോസ്റ്റ് കാർഡ് അയച്ചു .
സീഡ് കോ ഓർഡിനേറ്റർ സാവിത്രി ടീച്ചറുടെ
നേതൃത്വത്തിലുള്ള സംഘത്തിൽ റിപ്പോർട്ടർ അഞ്ജലി ബാബു
,വൈഷ്ണവ്.ബി.എം ,.ധനുഷ് എം , ശരത് കൃഷ്ണൻ ,സുജേഷ് , വിശാഖ്
,ധനുഷ് കുമാർ ,പ്രജ്ഞ ,പ്രജിത, തുടങ്ങി 20 കുട്ടികളും ഹെഡ്മാസ്റ്റർ
അശോക അരളിത്തായ ,പി ടി എ പ്രസിഡന്റ് കേശവ മണിയാണി ,
വൈസ് പ്രസിഡന്റ് മനു. കെ യും സംബന്ധിച്ചു .സബ് പോസ്റ്റ്മാസ്റ്റർ ടി
.കൃഷ്ണൻ ,ദേവദാസ് പുത്തിഗെ ,സുക്കട നായക്ക് ,മനോഹര യു,
ഗംഗാധരൻ നായർ. കെ ,വിജയ ലക്ഷ്മി .കെ എന്നിവർ ക്ലാസ്സെടുത്തു