
സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ചു നടന്ന അസംബ്ലി ചടങ്ങിൽ വെച്ച് പുതുതായി പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും സ്കൂളിലെ ഹിന്ദി ടീച്ചറും മാതൃഭൂമി സീഡ് കോ ഓർഡിനേറ്ററുമായ എം .സാവിത്രി നോട്ട് ബുക്കും ക്രയോൺ പെൻസിലും നൽകി സ്വീകരിച്ചു .സ്കൂൾ മാനേജർ ഡോക്ടർ .വി.വി.രമണ ,പി ടി എ പ്രസിഡന്റ് ശ്രീധരൻ ബേങ്ങത്തട്ക ,ഹെഡ്മാസ്റ്റർ അശോക അരളിത്തായ ,അരവിന്ദൻ സി പി കെ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .സ്കൂളിലെ മുഴുവൻ കുട്ടികളും രക്ഷിതാക്കളും സംബന്ധിച്ചിരുന്നു .പ്രവേശനോത്സവ ഗാനങ്ങൾ ആലപിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തുമാണ് കുട്ടികളെ സ്വീകരിച്ചത് .



No comments:
Post a Comment