നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പച്ചപ്പ് നിലനിർത്തുന്നതിനായി ലോക പരിസ്ഥിതി ദിനത്തിൽ മുള്ളേരിയ എ യു പി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നവാഗത വിദ്യാർത്ഥികൾ നൂറു വൃക്ഷ തൈകൾ കഴിഞ്ഞ വര്ഷം ആരംഭിച്ച സീഡ് ന്റെ ആരണ്യകം കുട്ടിവനത്തിനോട് ചേർന്ന് നട്ടു പിടിപ്പിച്ചു പരിപാലിക്കുവാൻ പ്രതിജ്ഞ എടുത്തു. പി ടി എ പ്രസിഡന്റ് ശ്രീധരൻ ബേങ്ങത്തട്ക ഉത്ഘാടനം ചെയ്തു .ഹെഡമാസ്റ്റർ അശോക അരളിത്തായ,N ,ഗോപാലകൃഷ്ണ , അരവിന്ദാക്ഷൻ ,,അബ്ദുൾറഹിമാൻ ,ഗുരുവായൂരപ്പ ഭട്ട് ,രാകേഷ് ,പ്രേമ എന്നിവർ നേതൃത്വO നൽകി .
flash news
Monday, 5 June 2017
Thursday, 1 June 2017
സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ചു നടന്ന അസംബ്ലി ചടങ്ങിൽ വെച്ച് പുതുതായി പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും സ്കൂളിലെ ഹിന്ദി ടീച്ചറും മാതൃഭൂമി സീഡ് കോ ഓർഡിനേറ്ററുമായ എം .സാവിത്രി നോട്ട് ബുക്കും ക്രയോൺ പെൻസിലും നൽകി സ്വീകരിച്ചു .സ്കൂൾ മാനേജർ ഡോക്ടർ .വി.വി.രമണ ,പി ടി എ പ്രസിഡന്റ് ശ്രീധരൻ ബേങ്ങത്തട്ക ,ഹെഡ്മാസ്റ്റർ അശോക അരളിത്തായ ,അരവിന്ദൻ സി പി കെ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .സ്കൂളിലെ മുഴുവൻ കുട്ടികളും രക്ഷിതാക്കളും സംബന്ധിച്ചിരുന്നു .പ്രവേശനോത്സവ ഗാനങ്ങൾ ആലപിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തുമാണ് കുട്ടികളെ സ്വീകരിച്ചത് .
Subscribe to:
Posts (Atom)