Friday, 24 February 2017




 ഉദ്യാന സന്ദർശനം

പ്രകൃതിയിയിലെ കൺവെട്ടിൽ നിന്നും അകന്നു പോകുന്ന ജൈവവൈവിധ്യങ്ങളായ ചിത്രശലഭങ്ങളെ  അടുത്തറിയുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി എ യു പി സ്കൂളിലെ സീഡ് കുട്ടികൾ സമീപ പ്രദേശത്തെ വീടുകളിലെ ഉദ്യാനങ്ങൾ സന്ദർശിച്ചു ബോധവല്കരണം നടത്തി .വീടുകളിൽ നിന്നും നമ്മുടെ ആവശ്യം കഴിഞ്ഞുള്ള പാഴ്വെള്ളം ഉപയോഗിച്ച് വീട്ടു പരിസരത്തു ചെറിയ ചെറിയ പൂന്തോട്ടങ്ങൾ നിർമ്മിച്ച  ശലഭങ്ങളെ നിലനിർത്തുകയെന്ന സന്ദേശം കുട്ടികൾ കൈമാറി .
                         സീഡ് കോഓർഡിനേറ്റർ  സാവിത്രി ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളും  പി ടി എ പ്രസിഡന്റ് ശ്രീധരൻ ബേങ്ങത്തടുക്കയും ഹെഡ്മാസ്റ്റർ അശോക അരളിതയും  സന്നിഗ്‌ധരായിരുന്നു .

No comments:

Post a Comment