Tuesday, 28 February 2017

GOOD FOOD - GOOD HEALTH

             Kasaragod Food safety officer Sri Pradeep Kumar  takes a class on good health habits and adultration.Taluk supply officer Sri Balaram Bhat presided the function.




       മുള്ളേരിയ  യു പി സ്കൂളിലെ  ഹിന്ദി ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ  ഹിന്ദി ഫെസ്റ്റ് -2017 ആഘോഷിച്ചു . എല്ലാ വർഷവും നടത്തി  വരുന്ന ഹിന്ദി ഉതസവത്തിന്റെ ഇക്കൊല്ലത്തെ  ആഘോഷം സ്കൂൾ പി ടി പ്രസിഡന്റ് ശ്രീധരൻ ബേങ്ങത്തടുകയുടെ അധ്യക്ഷതയിൽ  ചേർന്ന ചടങ്ങിൽ കാറഡുക്ക ഗ്രാമ  പഞ്ചായത്ത്  പ്രസിഡന്റ്  ശ്രീമതി .സ്വപ്ന .ജി  ഉത്ഘാടനം ചെയ്തു .സ്കൂൾ മാനേജർ ഡോക്ടർ .വി വി രമണ ,അബ്ദുൾറഹിമാൻ , സിന്ധു ,സാവിത്രി ടീച്ചർ  എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .
                     ജി യു പി സ്കൂൾ കൂട്ടക്കനിയിലെ ഹിന്ദി അദ്ധ്യാപിക ശ്രീമതി .ഷൈനി വീദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ക്ലാസ് നടത്തി .പാഠഭാഗത്തെ ആസ്പദമാക്കി ഹിന്ദി നാടകവും  ഡാൻസും കുട്ടികൾ അവതരിപ്പിച്ചു . ജില്ലാതല  സ്കൂൾ കലോത്സവത്തിൽ മത്സരിച്ചു സമ്മാനങ്ങൾ  നേടിയ വിദ്യാർത്ഥികൾക്ക് ട്രോഫികൾ നൽകി പ്രോത്സാഹിപ്പിച്ചു
                  കാക്കേബെട്ടുവിലെ  ചന്ദ്രശേഖരൻ നായർ ഒരുക്കിയ  പഴമയുടെ പെരുമ നിറഞ്ഞ തന്റെ കൈവിരുതിൽ രൂപം കൊടുത്ത പൈതൃക പുരാവസ്തുക്കളുടെ വസ്തുക്കളുടെ  പ്രദർശനം നടത്തി . അത് കുട്ടികൾക്ക്  വളരെയധികം ഗുണകരമായി .
                 സ്കൂൾ  ഹെഡ്മാസ്റ്റർ  അശോക അരളിതായ സ്വാഗതവും  ക്ലബ് പ്രസിഡന്റ് സുപ്രീതാ  നന്ദിയും പറഞ്ഞു .











Friday, 24 February 2017




 ഉദ്യാന സന്ദർശനം

പ്രകൃതിയിയിലെ കൺവെട്ടിൽ നിന്നും അകന്നു പോകുന്ന ജൈവവൈവിധ്യങ്ങളായ ചിത്രശലഭങ്ങളെ  അടുത്തറിയുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി യു പി സ്കൂളിലെ സീഡ് കുട്ടികൾ സമീപ പ്രദേശത്തെ വീടുകളിലെ ഉദ്യാനങ്ങൾ സന്ദർശിച്ചു ബോധവല്കരണം നടത്തി .വീടുകളിൽ നിന്നും നമ്മുടെ ആവശ്യം കഴിഞ്ഞുള്ള പാഴ്വെള്ളം ഉപയോഗിച്ച് വീട്ടു പരിസരത്തു ചെറിയ ചെറിയ പൂന്തോട്ടങ്ങൾ നിർമ്മിച്ച  ശലഭങ്ങളെ നിലനിർത്തുകയെന്ന സന്ദേശം കുട്ടികൾ കൈമാറി .
                         സീഡ് കോഓർഡിനേറ്റർ  സാവിത്രി ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളും  പി ടി പ്രസിഡന്റ് ശ്രീധരൻ ബേങ്ങത്തടുക്കയും ഹെഡ്മാസ്റ്റർ അശോക അരളിതയും  സന്നിഗ്ധരായിരുന്നു .

 റോഡ് സുരക്ഷാ ബോധവല്കരണ  ക്ലാസ്


എ യു പി എസ് മുള്ളേരിയയിലെ  സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ
റോഡ് സുരക്ഷാ ബോധവല്കരണ  ക്ലാസ് നടത്തി.സ്കൂൾ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും  പങ്കെടുത്തു.അമിതവേഗതമൂലം സംഭവിക്കുന്ന അപകടങ്ങളെയും അതുമൂലം പൊലിയുന്ന ജീവന്റെ മൂല്യങ്ങളെയും പറ്റി പ്രതിപാദിക്കുന്ന വീഡിയോ ഷോകളും പ്രദർശിപ്പിച്ചു. റോഡ് സുരക്ഷാ നിയമങ്ങൾ അനുശാസിക്കുന്ന വിധത്തിൽ യാത്ര ചെയ്താൽ നമ്മൾക്കുണ്ടാവുന്ന ഗുണങ്ങളെക്കുറിച്ചും  അത് പ്രാബല്യത്തിൽ വരുത്തുവാനുള്ള  കുട്ടികളുടെ പങ്കിനെക്കുറിച്ചും മനസ്സിലാക്കുവാൻ ക്ലാസ്സിലൂടെ സാധിച്ചു .സീഡ് റിപ്പോർട്ടർ നിഗില,മുഹമ്മദ് റംഷീദ് എന്നിവർ ചേർന്ന് നിവേദനം സമർപ്പിച്ചു .
       പി ടി എ  പ്രസിഡന്റ് ശ്രീ .ശ്രീധരൻ ബേങ്ങത്തടുക്കയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ  കാസറഗോഡ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ
ശ്രീ .പ്രസാദ്   ക്ലാസ് നടത്തി .ഹെഡ്മാസ്റ്റർ ശ്രീ അശോക അരളിതയാ ,,അഡിഷണൽ സബ് ഇൻസ്‌പെക്ടർ  ശ്രീ.സന്തോഷ് ,സിവിൽ പോലീസ് ഓഫീസർ ശ്രീ.പ്രിയേഷ് എന്നിവർ സന്നിഗ്‌ദ്ധരായിരുന്നു .സീഡ് കോ ഓർഡിനേറ്റർ എം . സാവിത്രി ടീച്ചർ നന്ദി രേഖപ്പെടുത്തി .
 HELPING HANDS

Fund transfer to MullerIa AUPS from Kerala Gramin Bank Mulleria by Sri.VIJAYAN.V,Manager,KGB Mulleria in connection with Aranyakam "kuttivanam" padddhathi of kasaragod jilla panchayath headed by SEED Mulleria.
സ്നേഹസ്പർശം 
ക്രിസ്മസ്  ദിനത്തിൽ സ്നേഹസ്പർശവുമായി മുള്ളേരിയ  എ യു പി സ്കൂളിലെ "സീഡ്" കുട്ടികൾ  മുള്ളേരിയ കാർലെ അംഗൻവാടിയിൽ സന്ദർശനം നടത്തി.അംഗൻവാടി കുട്ടികളോടൊപ്പം പാട്ടുപാടിയും കഥ പറഞ്ഞുകൊടുത്തും ചിലവഴിച്ച  നിമിഷങ്ങൾ  ആഘോഷമാക്കി മാറ്റുവാൻ രക്ഷിതാക്കളും ഉണ്ടായിരുന്നു.പി ടി എ  പ്രസിഡന്റ് ശ്രീ .ശ്രീധരൻ ബേങ്ങത്തടുക്ക  കേയ്ക്ക് മുറിച്ചു മുറിച് ഉത്ഘാടനം ചെയ്തു .കുട്ടികൾക്ക് എല്ലാവർക്കും  സ്ലേറ്റും പെൻസിലും ചിത്രം വരയ്ക്കുവാനുള്ള ക്രയോൺസും  ബലൂണും നൽകി .പായസവും വിതരണം ചെയ്തു .സീഡ്   ഓർഡിനേറ്റർ  സാവിത്രി ടീച്ചറുടെ നേതൃത്വത്തിൽ  20 കുട്ടികൾ ആഘോഷത്തിൽ പങ്കു ചേർന്നു.എം സാവിത്രി ,നിഗില.സി .എച് ,ലളിത ടീച്ചർ  എന്നിവർ സംസാരിച്ചു .