സ്നേഹാലയത്തിലെ മധുരം
പുതുവത്സരത്തിൽ സ്നേഹ സാന്ത്വനവുമായി മുള്ളേരിയ എ യു പി സ്കൂളിലെ "സീഡ്" കുട്ടികൾ ബദിയടുക്കയിലെ എഫ് .എം .എസ്. എസ്. അസ്സീസ്സി സ്നേഹാലയത്തിലെത്തി .വൃദ്ധ സദനത്തിലെ 11 അന്തേവാസികൾക്കും പുതു വസ്ത്രങ്ങളും പുതപ്പുകളും മധുരപലഹാരങ്ങളും സോപ്പ് ,പൌഡർ എന്നിവയും കുട്ടികൾ നൽകി .ദിവസം മുഴുവൻ പാട്ടു പാടിയും കഥ പറഞ്ഞും നൃത്തം ,മോണോ ആക്ട് ,മിമിക്രി തുടങ്ങിയവയാടിയും നിഗില ,പ്രജ്ഞാ ,നിവേദ് ,റംഷീദ് ,മധുരാജ് ,വിഷ്ണു പ്രസാദ് ,അഭിനവ് ,അപർണ ,അർച്ചന ,ആതിര ,സോനാ ,ഷംനാസ് ,ശ്രീലയ 14 സീഡ് കുട്ടികൾ അവരോടപ്പം ചെലവഴിച്ചു .ചിരിച്ചും കരഞ്ഞും അവരുടെ കഴ്ഞ്ഞകാല അനുഭവങ്ങൾ കുട്ടികളോടൊപ്പം പങ്കു വെച്ചു.സ്നേഹസദനത്തിലെ കന്യാസ്ത്രീകൾ മധുരം നൽകി സ്വീകരിച്ചു .
സീഡ് കോ ഓർഡിനേറ്റർ എം.സാവിത്രി ടീച്ചർ ,പി ടി എ പ്രസിഡന്റ് ശ്രീധരൻ ബേങ്ങത്തടുക്ക ,ഹെഡ്മാസ്റ്റർ അശോക അരളിതയാ,മദർ പിറ്റേ പ്രസിഡന്റ്
സിന്ധു,സീഡ്നി റിപ്പോർട്ടർ നിഗില സി എച് എന്നിവർ നേതൃത്വം നൽകി .
സീഡ് കോ ഓർഡിനേറ്റർ എം.സാവിത്രി ടീച്ചർ ,പി ടി എ പ്രസിഡന്റ് ശ്രീധരൻ ബേങ്ങത്തടുക്ക ,ഹെഡ്മാസ്റ്റർ അശോക അരളിതയാ,മദർ പിറ്റേ പ്രസിഡന്റ്
സിന്ധു,സീഡ്നി റിപ്പോർട്ടർ നിഗില സി എച് എന്നിവർ നേതൃത്വം നൽകി .