Sunday 14 July 2019





അമിതമായ  പ്ലാസ്റ്റിക്  ഉപയോഗംകൊണ്ടു വീർപ്പുമുട്ടുന്ന നമ്മുടെ പ്രകൃതിയെയും   ജീവജാലങ്ങളെയും ഒരു പരിധിവരെയെങ്കിലും സoരക്ഷിക്കുവാൻ കുട്ടികൾക്ക് ഈ സമൂഹത്തിൽ എന്ത്  ചെയ്യുവാൻ കഴിയുമെന്ന ചോദ്യത്തിന്  ഉത്തരവുമായി മുള്ളേരിയ എ യു പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെയും ഇക്കോ ക്ലബ്ബിന്റെയും കുട്ടികൾ  പേപ്പർ ബാഗിന്റെയും  തുണിസഞ്ചിയുടെയും  നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുകയാണ് .പ്ലാസ്റ്റിക് നിർമാർജന യജ്ഞത്തിന്റെയും തുണി സഞ്ചിയുടെ  വിതരണത്തിൻെറയും ഉത്ഘാടനം  20 -10 -2018  ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ വെച്ച്  കാറഡുക്ക  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .അനസൂയ റൈ നിർവഹിക്കുന്നു .
               പ്രസ്തുത ചടങ്ങിലേക്ക് ഏവരെയും സാദരം ക്ഷണിക്കുന്നു .
                                                                                                                                                                                                                                                                                                                                          ഹെഡ്മാസ്റ്റർ  & സ്റ്റാഫ് , പി ടി എ
    മുള്ളേരിയ,                                                                                                                                                            എ യു പി എസ് മുള്ളേരിയ
       15.10.2018                                                               
                                                                                                      കാര്യപരിപാടി .
    പ്രാർത്ഥന
      സ്വാഗതം :                             ശ്രീ .അശോക അരളിത്തായ  (ഹെഡ്മാസ്റ്റർ )
      അധ്യക്ഷൻ :                        ശ്രീ. പദ്മനാഭൻ മിഞ്ചിപദവ്( പി ടി എ പ്രസിഡന്റ് )
      ഉത്ഘാടനം :                   ശ്രീമതി . അനസൂയ റൈ (പ്രസിഡന്റ് ,കാറഡുക്ക ഗ്രാമ  പഞ്ചായത്ത് )
ആശംസകൾ :                                ശ്രീ .വിനോദ് നമ്പ്യാർ (വൈസ്  പ്രസിഡന്റ് ,കാറഡുക്ക ഗ്രാമ പഞ്ചായത്ത് )
ശ്രീമതി .കെ രേണുകാദേവി (ചെയർപേഴ്സൺ ,വികസന കാര്യസമിതി ,കാറഡുക്ക ഗ്രാമ പഞ്ചായത്ത് )
ശ്രീമതി .ജനനി .എം (ചെയർപേഴ്സൺ ,ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി  ,കാറഡുക്ക ഗ്രാമ പഞ്ചായത്ത് )
മുഖ്യാഥിതി :                         ശ്രീ .ബിജു പി (അസിസ്റ്റന്റ്  ഫോറെസ്റ്റ്  കോൺസെർവേറ്റർ ,കാസറഗോഡ് )
ശ്രീ.കുഞ്ഞികൃഷ്ണൻ (ബി.പി .ഒ,  ബി ആർ സി  കുമ്പള )
ശ്രീ.പ്രസാദ് കെ മലനട (പ്രസിഡന്റ് ,റോട്ടറി ക്ലബ് മുള്ളേരിയ )
ശ്രീ. മാധവൻ നായർ (പാസ്ററ് പ്രസിഡന്റ് ,ലയൺസ്‌ ക്ലബ് മുള്ളേരിയ )
ഡോക്ടർ വി വി രമണ (മാനേജർ എ യു പി സ്കൂൾ മുള്ളേരിയ )
ശ്രീ .അരവിന്ദാക്ഷൻ സി പി കെ (അദ്ധ്യാപകൻ)
നന്ദി :                             ശ്രീ .പി കെ ഗുരുവായൂരപ്പ ഭട്ട് (സ്റ്റാഫ് സെക്രട്ടറി )
                                                                                                                        നാടൻപാട്ട്
                    അവതരണം -              നാട്ടുപൊലിമ  നാടൻ കലാസംഘം ,അജാനൂർ

Monday 1 October 2018




മുള്ളേരിയ എ യു പി സ്കൂൾ സീഡ് ക്ലബ്ബിലെ  40 കുട്ടികളും പി ടി എ യും കാർഷികമേഖലയിലെ അറിവുകൾ തേടി നെട്ടണിഗെയിലെ ശ്രീ ചന്ദ്രശേഖരൻ നമ്പ്യാരുടെ വീട്ടിലെത്തി  .
              മുള്ളേരിയ നെട്ടണിഗെയിലെ ഐത്തനടുക്കയിലുള്ള കർഷകൻ  ശ്രീ  ചന്ദ്രശേഖരൻ നമ്പ്യാർ. സയൻസിൽ ബിരുദമെടുത്തു കാർഷിക മേഖലയിൽ തന്റെ ജീവനോപാധി കണ്ടെത്തിയ ഒരു ഗ്രാമീണ കർഷകൻ. അതിർത്തി  പ്രദേശത്തുള്ള അദ്ദേഹത്തിന്റെ വസതിയിൽ  മിക്ക ദിവസവും കർണ്ണാടകയിലെയും  കേരളത്തിലെയും സ്കൂൾ  കുട്ടികളും അധ്യാപകരും സന്ദർശകരയായെത്തുന്നു. നമ്മളിൽ നിന്നും അകന്നുപോകുന്ന കാർഷിക സമ്പ്രദായത്തെയും സംസ്കാരത്തെയും തിരികെയെത്തിക്കുവാനുള്ള തത്രപ്പാടിലാണ് അറുപതു കഴിഞ്ഞ ചന്ദ്രശേഖരൻ നമ്പ്യാർ .പഴയകാലത്തു നാം ഉപയോഗിച്ചിരുന്ന കലപ്പ ,പലക ,ഞ്ഞെങ്ങോൽ,ഉരൽ .,മുറം ,പറ ,വിവിധതരം അളവ് പാത്രങ്ങൾ  തുടങ്ങിയവ സൂക്ഷിക്കുന്നു .
                      ഓല ,ഈർക്കിൽ  ,മരത്തിന്റെ വേരുകൾ തുടങ്ങിയവ കൊണ്ട് കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നു. തന്റെ കരവിരുതുകൾ  അടുക്കും  ചിട്ടയോടും  കൂടി  സൂക്ഷിക്കുവാനും പ്രദര്ശിപ്പിക്കുവാനും വേണ്ടി വീടിനോടുചേർന്നു ഒരു ഹാൾ നിർമ്മിച്ചിട്ടുണ്ട് .കടലാസ്സ് ,പ്ലാസ്റ്റിക് തുടങ്ങിയ പാഴ്വസ്തുക്കളിൽ പോലും കൗശലങ്ങൾ   കാണുന്ന ഒരു പ്രകൃതി സ്നേഹിയാണ് ചന്ദ്രശേഖരൻ നമ്പ്യാർ . നമ്മുടെ കല്പ വൃക്ഷമായ തെങ്ങിന്റെ ചിരട്ട ,ചേരി ,ഓല ,ഈർക്കിൽ ,തടി ,മച്ചിങ്ങ  തുടങ്ങിയവയൊന്നും പാഴ്വസ്തുവല്ലെന്നും അത് വരുമാനമാർഗ്ഗമാണെന്നും നമ്മളെ ഓർമ്മിപ്പിക്കുന്നു .
                   കുട്ടികളുടെയും  മുതിർന്നവരുടെയും  ബുദ്ധിവികാസത്തിനുതകുന്ന വിവിധ തരം കളി സാധനങ്ങളുടെ കലവറ തന്നെയുണ്ട് . വളരെയധികം ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടി ചെയ്യേണ്ടുന്ന ജോലിയിൽ  തന്റെ ഭാര്യയും സഹായിക്കുന്നു . വീട്ടിൽ വെച്ച്  അദ്ദേഹത്തെ അനുമോദിച്ചു .ചടങ്ങിൽ  പി ടി എ പ്രസിഡന്റ് ശ്രീ .പദ്മനാഭൻ ,ഹെഡ്മാസ്റ്റർ  അശോക അരളിതയാ ,സീഡ് കോ ഓർഡിനേറ്റർ സാവിത്രി ,കരുണാകരൻ ,അഖില  എന്നിവർ സംസാരിച്ചു .

Wednesday 5 September 2018






ദേശീയ അധ്യാപകദിനത്തിൽ മുള്ളേരിയ എ യു പി സ്കൂളിലെ സീഡ് കുട്ടികളും അധ്യാപകരും പി ടി എ അംഗങ്ങളും പ്രശസ്ത ഫ്രീലാൻസ് ആർട്ടിസ്റ്റ് ശ്രീ .പി എസ് പുഞ്ചിത്തായയുടെ വസതിയായ  കാറഡുക്ക കാഞ്ചൻഗംഗ കലാഗ്രാമത്തിലെത്തി.ഭാരതത്തിന്റെ തനതു കലകളെയും പ്രകൃതിയെയും അതിന്റെ ഭംഗിയോടെ തന്നെ  കാത്തുസൂക്ഷിക്കുന്ന അദ്ദേഹത്തോടൊപ്പമുള്ള ഒരു ദിനം കുട്ടികൾക്ക് അറിവിന്റെ  സുഖം പകർന്നു .നിമിഷനേരത്തിനുള്ളിൽ  കേരളത്തിലെ പ്രളയദുരിതകാഴ്ചകൾ  അദ്ദേഹം കുട്ടികൾക്കുവേണ്ടി ക്യാൻവാസിൽ പകർന്നു .ലോകത്തിന്റെ മുമ്പിൽ നമ്മുടെ ഗ്രാമത്തിന്റെ പ്രശസ്തി ഉയർത്തിക്കാട്ടിയ ശ്രീ ശങ്കരനാരായണ പുഞ്ചിത്തായയെ ആദരിച്ചു .
പി ടി എ എക്സിക്യൂട്ടീവ്  ശ്രീ.കരുണാകരൻ ,നിഷ ,പൂർണിമ ,ഹെഡ്മാസ്റ്റർ അശോക അരളിതയാ ,സീഡ് കോ ഓർഡിനേറ്റർ  എം സാവിത്രി ,റിപ്പോർട്ടർ അഖില എന്നിവർ സംസാരിച്ചു .