Tuesday, 28 November 2017

MATHRUBHUMI "SEED BEST TEACHER CO ORDINATOR AWARD  IN KASARAGOD EDUCATIONAL DISTRICT RECIVED BY SMT.M SAVITHRI. AND THIRD PLACE  SECURED BY AUPS MULLERIA








വിദ്യാലയങ്ങളിൽ കുട്ടികൾക്ക് ഉച്ചകഞ്ഞിക്കു   വിഷവിമുക്ത പച്ചക്കറി എന്ന ലക്ഷ്യത്തോടുകൂടി മുള്ളേരിയ  എ യു പി സ്കൂളിലെ സീഡ് കുട്ടികൾ  ഗ്രോബാഗ് കൃഷി ആരംഭിച്ചു .വഴുതിനങ്ങ ,പച്ചമുളക് ,ക്വാളി ഫ്ലവർ  ,മുരിങ്ങ ,ക്യാബേജ് ,തക്കാളി ,പയർ തുടങ്ങിയവയാണ്   കൃഷി ചെയ്തത്.ഇടവേളകളിലും അവധി ദിവസങ്ങളിലും കുട്ടികൾ വെള്ളം നനയ്ക്കുവാനും വളം ചെയ്യാനും സമയം കണ്ടെത്തുന്നു .സീഡ് കോ ഓർഡിനേറ്റർ എം സാവിത്രി , എൻ .ഗോപാലകൃഷ്ണ, അന്ജലി ബാബു ,പ്രജ്ഞ ,പ്രജിത്ത ,വൈഷ്ണവ് ,വിശാഖ് ,സന്ദേശ് ,അഭിശേഖ് തുടങ്ങിയവർ നേതൃത്വം നൽകി .




Wednesday, 15 November 2017





എ  യു പി സ്കൂൾ മുള്ളേരിയയിൽ  സീഡിന്റെ നേതൃത്വത്തിൽ ശിശുദിനം  വിപുലമായി ആഘോഷിച്ചു.കുട്ടികൾക്കായി നെഹ്രുവിന്റെ  ചിത്ര രചന  മത്സരം  നടത്തി .ഉച്ചയ്ക്കു പായസമടക്കമുള്ള സദ്യയും നൽകി .ജവാഹർലാൽ നെഹ്രുവിന്റെ  ജീവചരിത്രത്തിന്റെ വീഡിയോ പ്രദര്ശനം നടത്തി .




Sunday, 5 November 2017

കുമ്പള  സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹിന്ദി കഥാരചനയിൽ എ ഗ്രേഡോടുകൂടി  ഒന്നാം സ്ഥാനത്തെത്തിയ മുള്ളേരിയ എ യു പി സ്കൂളിലെ ആറാം സ്റ്റാൻഡേർഡിലെ  പൂർണേഷ്. വൈ. റൈ. (മുള്ളേരിയയിലെ  യതീഷ്‌കുമാർ  റൈ യുടെയും വിദ്യ റൈ യുടെയും മകനാണ് പൂർണേഷ് )