flash news
Thursday, 8 September 2016
Monday, 5 September 2016
ആദരാജ്ഞലികൾ
മുള്ളേരിയ എ യു പി സ്കൂൾ മാനേജർ ഡോക്ടർ .വി .കേശവ ഭട്ട് അവർകളുടെ നിര്യാണത്തിൽ ഞങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കുന്നു .1964 ൽ മുള്ളേരിയ എഡ്യൂക്കേഷണൽ സൊസൈറ്റി രൂപീകരണം മുതൽ ഇന്നേവരെ അതിന്റെ പ്രസിഡന്റ് പദവി അലങ്കരിച്ച ഡോക്ടർ, സ്കൂൾ സ്ഥാപിച്ചത് മുതൽ സുദീർഘമായ 52 വർഷക്കാലം മാനേജരുമായിരുന്നു.ആരോഗ്യപ്രശനം മൂലമാണ് കഴിഞ്ഞ ജൂലായ് മാസം മാനേജർ സ്ഥാനം ഡോക്ടർ വി.വി.രമണ അവർകൾക് കൈമാറിയത് .ആരോഗ്യസേവന രംഗത്ത് സ്തുത്യർഹമായി പ്രവർത്തിച്ച ഡോക്ടർ സുവർണജൂബിലി കൊണ്ടാടിയ നമ്മുടെ സ്കൂളിന്റെ അഭിവൃദ്ധിക്കും ഉന്നമനത്തിനും എന്നും ഒരു വഴികാട്ടിയായിരുന്നു .നിഷ്കളങ്കമായ ചിരിയോടെ എന്നും കൃത്യതയോടെ സ്കൂളിലെത്തി ഓരോ ചലനങ്ങളിലും ശ്രദ്ധ ചെലുത്തിയിരുന്ന ഡോക്ടർ
പങ്കെടുക്കാത്ത ഒരു ചടങ്ങും ഞങ്ങളുടെ സ്കൂളിൽ ഇതുവരെ നടന്നിട്ടുണ്ടാവില്ലയെന്നുതന്നെ പറയാം .
അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ അഗാധമായ ദുഃഖം രേഖപെടുത്തുന്നു .
സീഡ് റിപ്പോർട്ടർ , എ യു പി സ്കൂൾ മുള്ളേരിയ .
Subscribe to:
Posts (Atom)